എ.ആർ ക്യാമ്പിലെ പൊലീസുകാരന് കോവിഡ്: 103 പൊലീസുകാർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: സെക്ര​േട്ടറിയറ്റിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആർ ക്യാമ്പിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി ബന്ധപ്പെട്ട 103 ​പൊലീസുകാർ നിരീക്ഷണത്തിൽ. 28 പൊലീസുകാർ ഇദ്ദേഹവുമായി നേരിട്ടും മറ്റുള്ളവര്‍ സെക്കൻഡറിയായും ബന്ധപ്പെട്ടരാണ്. രോഗവ്യാപനം തടയുന്നതിന് ശനിയാഴ്ച എ.ആർ ക്യാമ്പിലെ നൂറോളം പൊലീസുകാരുടെ സ്രവ പരിശോധന ആരോഗ്യവകുപ്പ് നടത്തി. തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ ക്യാമ്പും പരിസരവും അണുമുക്തമാക്കി. ജൂൺ 18നാണ് നഗരൂർ സ്വദേശിയായ എ.ആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സെക്ര​േട്ടറിയറ്റിലെ ഗേറ്റ് രണ്ടിൽ ഗാർഡ് ഡ്യൂട്ടി നോക്കിയത്. ഈ ദിവസം ഇദ്ദേഹവുമായി അടുത്തിടപഴകിയ കൺട്രോൾ റൂമിലെ നാല് പൊലീസുകാരുെടയും സ്രവ പരിശോധന നടത്തി. ഇവരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. നഗരൂർ സ്വദേശിയായ ഇദ്ദേഹത്തോടൊപ്പം ജൂൺ 27ന്​ പേട്ട-കല്ലുമൂട് പിക്കറ്റിൽ ഒരുമിച്ച് ഡ്യൂട്ടി നോക്കിയിരുന്ന വിജിലിൻസിലെ ഒരു പൊലീസുകാരന് കൂടി റാപ്പിഡ് ടെസ്​റ്റിൽ പോസിറ്റീവായതാണ് വിവരം. കൂടുതൽ പരിശോധനകൾക്കായി ഇദ്ദേഹത്തെ ഐ.എം.ജിയിലെ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. പാളയം ക​ണ്ടെയ്​ന്‍മൻെറ് സോണായി പ്രഖ്യാപിച്ചതിനാല്‍ മൂന്ന് ദിവസത്തേക്ക് എ.ആര്‍ ക്യാമ്പിലെ ക്യാൻറീന്‍ അടച്ചുപൂട്ടിയിട്ടുണ്ട്. വഞ്ചിയൂരില്‍ കോവിഡ് സ്ഥിരീകരിച്ച ലോട്ടറി കച്ചടവടക്കാര‍​ൻെറ സുഹൃത്തിനെക്കൂടി രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഞ്ചിയൂരിൽ സമൂഹവ്യാപന സാധ്യതയുണ്ടോയെന്ന് പരിശോധിക്കുന്നതിൻെറ ഭാഗമായി വഞ്ചിയൂർ പൊലീസ് സ്​റ്റേഷനിലെ പൊലീസുകാരടക്കം 40ഓളം പേരുടെ സ്രവ പരിശോധന ഇന്നലെ നടത്തി. പരുത്തിക്കുഴി, പൂന്തുറ പ്രദേശങ്ങളും മേയര്‍ കെ. ശ്രീകുമാറിൻെറ നേതൃത്വത്തില്‍ അണുമുക്തമാക്കി. ജെറ്റര്‍, പവര്‍ സ്‌പ്രേയര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് അണുനശീകരണം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.