കുളത്തൂപ്പുഴയിൽ വ്യാപാരികളുടെ പ്രതിഷേധം

കുളത്തൂപ്പുഴ: കോവിഡ് വ്യാപനം തടയാൻ കണ്ടെയ്​ൻമൻെറ് സോണായി പ്രഖ്യാപിച്ചതിൻെറ അടിസ്ഥാനത്തില്‍ അടച്ചിട്ട കുളത്തൂപ്പുഴ ടൗണിലെ വ്യാപാരശാലകള്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും തുറക്കാന്‍ കഴിയാത്തതില്‍ വ്യാപാരികള്‍ക്ക് പ്രതിഷേധം. ചോഴിയക്കോടും സാംനഗറിലും കോവിഡ് സ്ഥിരീകരിച്ചതോടെ ഒരു മാസത്തിലേറെയായി കുളത്തൂപ്പുഴ ടൗണിലെ വ്യാപാരശാലകള്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ കുളത്തൂപ്പുഴ ടൗൺ ഉള്‍പ്പെടുന്ന മൂന്നാം വാര്‍ഡില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് കണ്ടെയ്ൻമൻെറ് നിയന്ത്രണത്തില്‍ നിന്ന് ടൗണിനെ ഒഴിവാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഓണക്കാലമെത്തിയതോടെ ആറുമാസക്കാലമായി വ്യാപാരം നഷ്്ടപ്പെട്ട കച്ചവടക്കാര്‍ കഴിഞ്ഞദിവസം പ്രതിഷേധവുമായി എത്തിയതോടെ ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണസമിതി അടിയന്തരയോഗം ചേരുകയും കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകളടക്കം അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങുകയാണ് വ്യാപാരികള്‍. --------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.