പൊലീസ് കാൻറീൻ ഉപയോഗത്തിന്​ ഓൺലൈൻ ക്രമീകരണം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പൊലീസ് കാൻറീനുകളിലെ ഇടപാട്​ ഓൺലൈൻ വഴി ആക്കുന്നു. നിലവിൽ സാധനം വാങ്ങാനെത്തുന്നവർ രണ്ടുമണിക്കൂറിലധികം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇ​െതാഴിവാക്കാൻ സൈബർഡോമി‍ൻെറ നേതൃത്വത്തിൽ തയാറാക്കിയ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് മുൻകൂട്ടി സ്ലോട്ട് ബുക്ക്‌ ചെയ്യണം. ഇതുപ്രകാരം കൃത്യസമയ​െത്തത്തി നിശ്ചിത സമയത്തിനുള്ളിൽ സാധനങ്ങൾ വാങ്ങാനാകും. തിങ്കളാഴ്ച മുതൽ ഓൺലൈനിൽ ബുക്ക്‌ ചെയ്യുന്നവർക്ക് മാത്രമേ കാൻറീനിൽ പ്രവേശിക്കാനാവൂ. വിരമിച്ചവർ ഉൾ​െപ്പടെ മുതിർന്ന ആളുകൾക്കായി ഹെൽപ്​ ഡെസ്ക്​ സജ്ജമാക്കിയിട്ടുണ്ട്​. https://scpc.kerala.gov.in/register-member വെബ്സൈറ്റിൽ രജിസ്​റ്റർ ചെയ്ത ശേഷം shopsapp മൊബൈൽ ആപ്​ ഡൗൺലോഡ് ചെയ്ത്​ സ്ലോട്ട് ബുക്ക്‌ ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.