അന്തർജില്ല ചന്ദനക്കടത്ത് സംഘത്തിൽ​െപട്ട പ്രധാനിയെ ഇരവിപുരം പൊലീസ് പിടികൂടി

ഇരവിപുരം: അന്തർജില്ല ചന്ദനതടികടത്ത് സംഘത്തിൽ​െപട്ട പ്രധാനിയെ ഇരവിപുരം പൊലീസ് പിടികൂടി. മയ്യനാട് നടുവിലക്കര സിംലാ മൻസിലിൽ സുൽഫി (30) ആണ് അറസ്​റ്റിലായത്. ആക്കോലിൽ നഗർ 130 തുഷാരയിൽ സുജേഷി​​ൻെറ വീട്ടുവളപ്പിൽ നിന്നും ചന്ദനമരം മുറിച്ചുകടത്തിയ കേസിലാണ് ഇയാൾ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തി​​ൻെറ അടിസ്ഥാനത്തിൽ സൈബർ സെല്ലി​ൻെറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രധാന പ്രതിയായ ഇയാൾ പിടിയിലായത്. കിണർ വൃത്തിയാക്കുന്നതിനും കൂലിപ്പണികൾക്കുമായി വീടുകളിൽ എത്തുന്ന സംഘം വീട്ടുപുരയിടത്തിലുള്ള ചന്ദനമരം ഉൾപ്പടെയുള്ള മരങ്ങളുടെ വിവരം മനസ്സിലാക്കി ​െവച്ച ശേഷം മരങ്ങൾ വിലയ്​ക്ക്​ ആവശ്യപ്പെടും. കൊടുക്കാതെ വന്നാൽ, രാത്രിയിലെത്തി മരങ്ങൾ മോഷ്​ടിച്ചു കൊണ്ടുപോകുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു. മോഷ്​ടിച്ചുകൊണ്ടുവരുന്ന തടികൾ ചെറുകഷണങ്ങളാക്കി ആളൊഴിഞ്ഞ പുരയിടത്തിൽ സൂക്ഷിച്ച ശേഷം അന്തർ സംസ്ഥാന ബന്ധമുള്ള ചന്ദന തടികടത്ത്​ സംഘങ്ങളെ വിളിച്ചുവരുത്തുകയും ആഡംബര കാറുകളിലെത്തുന്ന സംഘങ്ങൾക്ക് കൈമാറുകയുമാണ് ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു. ഇരവിപുരം ആക്കോലിൽ മുതൽ മയ്യനാട്, കൊട്ടിയം വരെയുള്ള നിരവധി നിരീക്ഷണ കാമറകൾ പരിശോധിച്ചതിൽ നിന്നും കിട്ടിയ വിവരമാണ് അന്ന് പ്രതികൾ കുടുങ്ങാൻ ഇടയാക്കിയത്. പിടിയിലായ പ്രതികളിൽ നിന്നും വാൾ, കട്ടർ തുടങ്ങിയവയും പണവും കണ്ടെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.