കന്യാകുമാരി ജില്ലയിൽ ഞായറാഴ്ച സമ്പൂർണ ലോക്​ഡൗൺ

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ജൂലൈയിലെ എല്ലാ ഞായറാഴ്ചകളില​ും സമ്പൂർണ ലോക്ഡൗണായിരിക്കുമെന്ന്​് സർക്കാർ അറിയിച്ചു. പാൽ, പത്രം, മെഡിക്കൽ സ്​റ്റോർ എന്നിവക്ക്​ മാത്രമാണ് ഇളവനുവദിക്കുന്നത്. സർക്കാർ മദ്യഷോപ്പുകൾ ഉൾപ്പെടെ എല്ലാ കടകളും അടച്ചിടണം. മെഡിക്കൽ സേവനം ഒഴികെ ഒരുവിധത്തിലുള്ള ഗതാഗതവും അനുവദിക്കില്ല. കന്യാകുമാരി വടശ്ശേരി താൽക്കാലിക ചന്ത കേന്ദ്രീകരിച്ചുള്ള കോവിഡ്​ കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. ശനിയാഴ്ച ചന്തയുമായി ബന്ധപ്പെട്ട് 40 പേർക്കാണ് രോഗം സ്​ഥിരീകരിച്ചത്. ശനിയാഴ്ച ജില്ലയിലാകെ 69 പോസിറ്റീവ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​ത​ു. ഞായറാ​ഴ്​ചകളിൽ ജനങ്ങൾ വീട്ടിൽതന്നെ കഴിയണമെന്നും അനാവശ്യമായി റോഡിൽ ഇറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ്​ സൂപ്രണ്ട് എൻ. ശ്രീനാഥ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.