നാല് ക​െണ്ടയ്​ൻമെൻറ് സോണുകൾ കൂടി

നാല് ക​െണ്ടയ്​ൻമൻെറ് സോണുകൾ കൂടി തിരുവനന്തപുരം: ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിച്ചതോടെ ജില്ലയിൽ കൂടുതൽ ക​െണ്ടയ്​ൻമൻെറ് സോണുകൾ. നഗരൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പർ വാർഡായ ചെമ്മരുത്തിമുക്ക്, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പത്താംനമ്പർ വാർഡായ കുറവര, പാറശ്ശാല ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം നമ്പർ വാർഡായ വന്യങ്കോട്, പതിനാറാം വാർഡായ ഇഞ്ചിവിള എന്നിവയാണ്​ പുതിയ ക​​െണ്ടയ്​ൻമൻെറ്​​ സോണുകൾ. നിലവിൽ കണ്ടെയ്​ൻമൻെറ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള ആറ്റുകാൽ (വാർഡ് -70 ), കുരിയാത്തി (വാർഡ് -73), കളിപ്പാൻ കുളം (വാർഡ് -69) മണക്കാട് (വാർഡ് -72), തൃക്കണ്ണാപുരം വാർഡിലെ (വാർഡ് -48) ടാഗോർ റോഡ്, മുട്ടത്തറ വാർഡിലെ (വാർഡ് -78) പുത്തൻപാലം എന്നിവിടങ്ങൾ ഏഴുദിവസങ്ങൾ കൂടി കണ്ടെയ്​ൻമൻെറ് സോണുകളായി തുടരും. ഈ പ്രദേശങ്ങളിൽ അത്യാവശ്യഘട്ടങ്ങളിലല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങരുതെന്ന്​ കലക്​ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.