നിയമം ലംഘിച്ച് പുറത്തിറങ്ങുന്നത് കണ്ടെത്താന്‍ ഡ്രോണ്‍ നിരീക്ഷണവും

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് രോഗവ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തില്‍ വിലക്ക് ലംഘനം നടത്തിയ 69 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടു​െത്തന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാര്‍ ഉപാധ്യായ അറിയിച്ചു. തലസ്ഥാനത്തെ ക​െണ്ടയ്​ന്‍മൻെറ്​ സോണുകളിലേക്ക് കടന്നുവരുന്ന റോഡുകള്‍ പൂര്‍ണമായും അടച്ചുകൊണ്ടുള്ള കര്‍ശനപരിശോധനയും നിരീക്ഷണവും തുടരുന്നു. ഇതി​ൻെറ ഭാഗമായി ശക്തമായ പട്രോളിങ്ങും ജനങ്ങള്‍ പൊലീസ് നടത്തുന്നു. മാർഗനിർദേശങ്ങള്‍ പാലിക്കാതെ യാത്ര ചെയ്ത 22 വാഹനങ്ങൾക്കെതിരെയും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി സഞ്ചരിച്ച 141 പേർക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ രോഗവ്യാപനം ഉണ്ടാകുന്ന തരത്തില്‍ പ്രവർത്തിച്ച ​കടകള്‍ പൂട്ടിക്കാൻ നടപടി സ്വീകരിച്ചു. മാർഗ നിർദേശങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിന് തലസ്ഥാനത്ത് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കേസെടുത്ത ഒമ്പത്​ കടകള്‍ പൂട്ടിക്കുന്നതിനുള്ള റിപ്പോർട്ട്​ ശനിയാഴ്​ച സിറ്റി പൊലീസ് കമീഷണര്‍, കോർപറേഷന്‍ സെക്രട്ടറിക്ക് കൈമാറി. നഗരത്തിലെ വിവിധ സ്​റ്റേഷന്‍ പരിധികളിലുള്ള കടകളും ഹോട്ടലുകളും തട്ടുകടകളും ഉൾപ്പെ​ടെ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ 76 കടകള്‍ക്കെതിരെയാണ് പൂട്ടിക്കുന്നതിനുള്ള റിപ്പോർട്ട്​ നൽകിയത്. വിലക്ക് ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു. റൂറലിൽ ശനിയാഴ്​ച എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം ശനിയാഴ്ച 154 കേസുകൾ രജിസ്​റ്റർ ചെയ്തു. 158 പേരെ അറസ്​റ്റ്​ ചെയ്തു. അനാവശ്യ യാത്രങ്ങൾ നടത്തിയ 40 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ യാത്ര ചെയ്തതിന് 364 പേർക്കെതിരെ ​േകസ്​ രജിസ്​റ്റർ ചെയ്തുവെന്ന് റൂറൽ ജില്ല പൊലീസ് മേധാവി ബി.അശോകൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.