നഗരം കൂടുതൽ ജാഗ്രതയിൽ

തിരുവനന്തപുരം: ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനത്തിലെ ഡെലിവറി ബോയിക്കും കുമരിച്ചന്ത മത്സ്യമാർക്കറ്റിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചതോടെ നഗരം കൂടുതൽ ജാഗ്രതയിലായി. ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് 37 കാരനായ യുവാവ് നഗരത്തിൻെറ പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചരിച്ചതായാണ് വിവരം. കഴിഞ്ഞ 20 ദിവസത്തിനിടയിൽ ഇദ്ദേഹം ഏതൊക്കെ ഹോട്ടലുകളിൽ നിന്ന് ആർക്കൊക്കെ ഓൺലൈൻ ഓഡർ പ്രകാരം ഭക്ഷണം എത്തിച്ചിട്ടുണ്ടെന്ന വിവരങ്ങൾ കമ്പനിയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ശേഖരിച്ചുകഴിഞ്ഞു. ഇവരോടൊക്കെ ക്വാറൻറീനിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം കുമരിച്ചന്ത മത്സ്യമാർക്കറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത് ജില്ല ഭരണകൂടത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇദ്ദേഹം നിരവധി മത്സ്യത്തൊഴിലാളികളുമായി അടുത്തിടപഴകിയിട്ടുണ്ടെന്നാണ് പ്രാഥമികവിവരം. ഇദ്ദേഹത്തിൻെറ റൂട്ട് മാപ്പ് തയാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇവിടങ്ങളിൽ വരുംദിവസങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുകയും സമൂഹവ്യാപന സാധ്യതയുണ്ടോയെന്ന് പരിശോധിക്കുന്നതിലേക്കായി കൂടുതൽ പേരുടെ സ്രവ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിക്കുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.