'പാസഞ്ചർ സർവിസ് സ്വകാര്യവത്​കരണം ഉപേക്ഷിക്കണം'

കൊല്ലം: സാധാരണക്കാരുടെ അശ്രയമായ റെയിൽവേയുടെ പാസഞ്ചർ സർവിസുകൾ സ്വകാര്യവത്​കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പാസഞ്ചർ സർവിസുകൾ സ്വകാര്യവത്​കരിച്ചാൽ നിലവിലുള്ള ട്രെയിൻ നിരക്കുകളുടെയും സ്​റ്റോപ്പുകളുടെയും പൂർണ നിയന്ത്രണം അത്തരം സ്വകാര്യ ഏജൻസികൾക്ക് മാത്രമായി മാറും. പാസഞ്ചർ സർവിസുകൾ പൊതുമേഖലയിൽ തന്നെ നിലനിർത്താൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്​ പരവൂർ സജീബ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.