ഓച്ചിറയിലും പരിസരപ്രദേശത്തും ജാഗ്രത നിർദേശം

ഓച്ചിറ: കായംകുളം നഗരസഭ പരിധിയിൽ കോവിഡ് വ്യാപന ഭീതിയെ തുടർന്ന് ഓച്ചിറയിലും പരിസരപ്രദേശങ്ങളിലും കടുത്ത ജാഗ്രത നിർദേശം. കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ച കായംകുളം നഗരസഭ പരിധിയിലെ ഒരുകുടുംബത്തിലെ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോ​െടയാണ് സമീപപ്രദേശമായ ഓച്ചിറയിലും നിരീക്ഷണം കർക്കശമാക്കിയത്. കായംകുളത്ത് രോഗം സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബാംഗങ്ങൾ ഓച്ചിറയിലെ ബന്ധുക്കളുമായി ഇടപഴകിയതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. അവരുടെ ബന്ധുക്കളും ഇപ്പോൾ നിരീക്ഷണത്തിലാണ്. പ്രതിരോധത്തി​ൻെറ ഭാഗമായി ജില്ല അതിർത്തിയായ ഓച്ചിറ വടക്കേ മുസ്​ലിം പള്ളിക്ക് സമീപമുള്ള കൊറോണ ചെക്പോസ്​റ്റിലെ നിരീക്ഷണം ശക്തമാക്കി. ഇതിനുപുറമെ കായംകുളം കെ.പി.എ.സി ജങ്ഷനിൽനിന്ന്​ ആരംഭിക്കുന്ന റോഡ് വഴി ഓച്ചിറയിലും പരിസര പ്രദേശങ്ങളിലേക്കും വാഹനങ്ങളിലും മറ്റും നിയന്ത്രണമില്ലാതെ പ്രവേശിക്കുന്നതായി ശ്രദ്ധയിൽപെട്ടതോടെ പൊലീസ് അവിടെയും പട്രോളിങ് ആരംഭിച്ചു. ചൂനാട്-ഓച്ചിറ റോഡിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.