ജനവിധി: വോട്ടെണ്ണൽ തത്സമയം
തിരുവനന്തപുരം കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ഹാപ്പി കുമാർ വിജയിച്ചു
തിരുവനന്തപുരം കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ഹാപ്പി കുമാർ വിജയിച്ചു.
കെ ശ്രീകുമാർ തോറ്റു
തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ പരാജയപ്പെട്ടു. കരിക്കകം വാർഡില ബി.ജെ.പി സ്ഥാനാർഥിയായ കുമാരനോടാണ് പരാജയപ്പെട്ടത്. എൽ.ഡി.എഫിെൻറ രണ്ടു മേയർ സ്ഥാനാർഥികളും പരാജയപ്പെട്ടിരുന്നു. എ.ജി. ഒലീനയും പുഷ്പലതയുമാണ് തോറ്റത്.
ആന്തൂരിൽ പ്രതിപക്ഷമില്ല
ആന്തൂർ നഗരസഭയിൽ എൽ.ഡി.എഫിന് ഏകപക്ഷീയ ജയം. ഇത്തവണയും ആന്തൂരിൽ പ്രതിപക്ഷമില്ല.
തൊടുപുഴയിൽ ആർക്കും ഭൂരിപക്ഷമില്ല
തൊടുപുഴ നഗരസഭയിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. യു.ഡി.എഫ് 12, എൽ.ഡി.എഫ് 12, ബി.ജെ.പി എട്ട്, യു.ഡി.എഫ് വിമതർ രണ്ട് എന്നിങ്ങനെയാണ് ജയം. കേവല ഭൂരിപക്ഷത്തിന് 18 സീറ്റുകൾ വേണം.
തൊടുപുഴ നഗരസഭയിൽ ജോസഫ് വിഭാഗത്തിന് തിരിച്ചടി; ജോസിന് നേട്ടം
തൊടുപുഴ നഗരസഭയിൽ ജോസഫ് വിഭാഗത്തിന് തിരിച്ചടി. മൽസരിച്ച ഏഴു സീറ്റിൽ അഞ്ചിടത്ത് ജോസഫ് വിഭാഗം സ്ഥാനാർഥിക്ക് പരാജയപ്പെട്ടു. ജോസ് വിഭാഗം മൽസരിച്ച നാലിൽ മൂന്നു സീറ്റുകളിലും വിജയിച്ചു.
വയനാട്ടിൽ എൽ.ഡി.എഫ് മേൽക്കൈ. ജില്ലാ പഞ്ചായത്തിൽ യു.ഡി.ഫിന് മുന്നേറ്റം
വയനാട്ടിൽ എൽ.ഡി.എഫ് മേൽക്കൈ. ജില്ലാ പഞ്ചായത്തിൽ യു.ഡി.ഫിന് മുന്നേറ്റം
ഒറ്റപ്പാലം നഗരസഭ എൽ.ഡി.എഫിന്
ഒറ്റപ്പാലം നഗരസഭയിൽ എൽ.ഡി.എഫ് 16 സീറ്റുകൾ നേടി അധികാരത്തിേലക്ക്. യു.ഡി.എഫ് സ്വതന്ത്ര മുന്നണി സഖ്യത്തിന് 11ഉം ബി.ജെ.പി ഒമ്പത് വാർഡുകളിലും ജയിച്ചു.
ചെങ്ങന്നൂർ നഗരസഭയിൽ നറുക്കെടുപ്പിലൂടെ എന്‍.ഡി.എ സ്ഥാനാർഥിക്ക് ജയം
ചെങ്ങന്നൂർ നഗരസഭയിൽ നറുക്കെടുപ്പിലൂടെ എന്‍.ഡി.എ സ്ഥാനാർഥിക്ക് ജയം. നഗരസഭയിലെ 16 വാർഡിലാണ് നറുക്കെടുപ്പിലൂടെ എന്‍.ഡി.എ വിജയിച്ചത്.
തൊടുപുഴ നഗരസഭയിൽ കോൺഗ്രസ് വിമത നിസാ സക്കീർ വിജയിച്ചു
തൊടുപുഴ നഗരസഭയിൽ കോൺഗ്രസ് വിമത സ്ഥാനാർഥി നിസാ സക്കീർ വിജയിച്ചു. 19-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്ത്.
പയ്യോളിയില്‍ മുൻസിപ്പൽ ചെയര്‍പേഴസണ്‍ തോറ്റു
പയ്യോളിയില്‍ മുൻസിപ്പൽ ചെയര്‍പേഴസണ്‍ തോറ്റു. പയ്യോളി മുൻസിപ്പൽ ചെയർപേഴ്സണായിരുന്ന എല്‍.ഡി.എഫിലെ വി.ടി. ഉഷ പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.