ജനവിധി: വോട്ടെണ്ണൽ തത്സമയം
വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥികൾക്ക് ജയം
കോട്ടയം കൊഴുവനാൽ പഞ്ചായത്ത് ഒന്നാം വാർഡ്, ഉഴവൂർ പഞ്ചായത്ത് മൂന്നാം വാർഡ് എന്നിവിടങ്ങളിൽ വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥികൾക്ക് ജയം. കൊഴുവനാൽ പഞ്ചായത്ത് ഒന്നാം വാർഡായ ചേർപ്പുങ്കലിൽ രാജേഷ് ബി. യും ഉഴവൂരിലെ പയസ് മൗണ്ടിൽ അഞ്ജു പി. ബെന്നിയുമാണ് ജയിച്ചത്.
നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫിന് കേവല ഭൂരിപക്ഷം
നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫിന് കേവല ഭൂരിപക്ഷം
എൻ. ശിവദാസന് തോൽവി
കായകുളം മുൻ നഗരസഭ ചെയർമാനും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ എൻ. ശിവദാസൻ തോറ്റു
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ വാർഡിൽ ബി.ജെ.പി ജയിച്ചു
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ വാർഡിൽ ബി.ജെ.പി ജയിച്ചു. അത്തോളി ഒന്നാം വാർഡിൽ ബൈജു കൂമുള്ളി 50 വോട്ടിന് ജയിച്ചു.
ഇടമലക്കുടി യു.ഡി.എഫിന്
ഏക ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടി യു.ഡി.എഫ് നേടി. യു.ഡി.എഫ് ആറിടത്തും എൽ.ഡി.എഫ് മൂന്നിടത്തും ബി.ജെ.പി നാലിടത്തും വിജയിച്ചു. എൽ.ഡി.എഫിനായിരുന്നു കഴിഞ്ഞതവണ ജയം.
അനിൽ കുമാറിന് ജയം
കൊച്ചി കോർപറേഷൻ എൽ.ഡി.എഫ് മേയർ സ്ഥാനാർഥി അനിൽ കുമാറിന് ജയം. എളമക്കര നോർത്തിൽ 2000 വോട്ട് പിടിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി 1250 വോട്ട് മാത്രമാണ് നേടിയത്. എൻ.ഡി.എയുടെ ജീവൻലാൽ 1035 വോട്ടുകൾ നേടി.
എൽ.ഡി.എഫിന്‍റെ രാഷ്ട്രീയ നയത്തിനുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ മുൻതൂക്കമെന്ന് കോടിയേരി
എൽ.ഡി.എഫിന്‍റെ രാഷ്ട്രീയ നയത്തിനുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ മുൻതൂക്കമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വികസന നയത്തിന് ജനങ്ങൾ നൽകിയ പിന്തുണയാണിതെന്നും കോടിയേരി.
എറണാകുളം കളമശേരിയിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു
എറണാകുളം കളമശേരിയിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു. തൃക്കാക്കര അമ്പലം വാർഡിൽ പ്രമോദ് തൃക്കാക്കര 151 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.