ബംഗളൂരു: ലക്ഷങ്ങളുടെ വായ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് മലയാളി സംരംഭകയിൽനിന്ന ് മൂന്നു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിരുവന്തപുരം സ്വദേശിയായ എം. സുമയാണ് അര വിന്ദ് എന്നയാൾ പണം തട്ടിയെടുെത്തന്ന് കാണിച്ച് ബംഗളൂരുവിലെ കബൻ പാർക്ക് പൊലീസിൽ പ രാതി നൽകിയത്. പുതിയ ബിസിനസ് സംരംഭം തുടങ്ങുന്നതിനായി വായ്പ ലഭിക്കുന്നതിന് സഹായിക്കാമെന്ന വാഗ്ദാനം നൽകിയാണ് മൂന്നു ലക്ഷം രൂപ കമീഷനായി തട്ടിയെടുത്തതെന്നാണ് പരാതി. ബിസിനസ് ആരംഭിക്കുന്നതിനായി 25 ലക്ഷം രൂപയുടെ വായ്പ എടുക്കാനാണ് ശ്രമിച്ചത്.
തുടർന്ന് ഒാൺലൈനിൽനിന്ന്, വായ്പ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അരവിന്ദ് എന്നയാളുടെ നമ്പറിൽ ബന്ധപ്പെടുകയായിരുന്നു. ബാങ്കിലെ കമീഷൻ ഏജൻറ് എന്നനിലയിലാണ് ഇയാൾ സുമയെ സമീപിച്ചത്. 25 ലക്ഷം രൂപയുടെ വായ്പക്ക് ശ്രമിക്കുന്ന സുമയുടെ ബന്ധുവിനെയും ചേർത്തുകൊണ്ട് ആകെ 50 ലക്ഷം രൂപയുടെ വായ്പ തരപ്പെടുത്തി തരണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരുന്നത്.
അരവിന്ദ് ആവശ്യപ്പെട്ടപ്രകാരം നവംബർ 19ന് ബംഗളൂരുവിലെത്തിയ ഇരുവരും എം.ജി. റോഡിലെ കോഫീ ഷോപ്പിൽവെച്ച് കണ്ടുമുട്ടി. 50 ലക്ഷം രൂപയുടെ വായ്പയുടെ നടപടികൾ പുരോഗമിക്കുകയാണെന്നും കവർ സ്റ്റാമ്പ് ചാർജ് ഉൾപ്പെടെ കമീഷനായി മൂന്നു ലക്ഷം രൂപ ആവശ്യമാണെന്നും അരവിന്ദ് അറിയിക്കുകയായിരുെന്നന്നും പരാതിയിൽ പറയുന്നു. തുടർന്ന് സുമയും ബന്ധുവും ചേർന്ന് മൂന്നു ലക്ഷം രൂപ നൽകി.
പണം കൈപ്പറ്റിയശേഷം വായ്പയുടെ പേപ്പറുകളുമായി എത്താമെന്നു പറഞ്ഞ് മടങ്ങിയ അരവിന്ദ് പിന്നീട് തിരിച്ചെത്തിയില്ലെന്നും രാത്രിവരെ കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ലെന്നും ഫോൺ സ്വിച്ചോഫാക്കിയെന്നും സുമ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.