മദ്യാസക്തിക്കുള്ള മരുന്നല്ല മദ്യം; മുഖ്യമന്ത്രിക്കെതിരെ കെ.ജി.എം.ഒ.എ

തിരുവനന്തപുരം: മദ്യാസക്​തിയുള്ളവർക്ക്​ ഡോക്​ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം ലഭ്യമാക്കുമെന്ന മുഖ്യമന്ത ്രി പിണറായി വിജയ​​െൻറ പ്രസ്​താവനക്കെതിരെ സംസ്ഥാന ആരോഗ്യ വകുപ്പിലെ​ ഡോക്​ടർമാരുടെ സംഘടനയായ കേരള ഗവ.മെഡിക്കൽ ഓഫീസേഴ്​സ്​ അസോസിയേഷൻ (കെ.ജി.എം.ഒ.എ).

മദ്യാസക്തിക്കുള്ള മരുന്നായി മദ്യം ഉപയോഗിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടേത്​ ദൗർഭാഗ്യകരമായ തീരുമാനമാണെന്നും കെ.ജി.എം.ഒ.എ അഭിപ്രായപ്പെട്ടു.

മദ്യാസക്തി രോഗങ്ങൾക്ക്​ ശാസ്​ത്രീയ ചികിത്സ ലഭ്യമാണ്​. അതിനാൽതന്നെ അശാസ്ത്രീയവും അധാർമികവുമായ തീരുമാനം പുനഃപരിശോധിക്കണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.

Tags:    
News Summary - liquor is not a medicine for alcohol adiction KGMOA -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.