തിരുവനന്തപുരം: ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളിലെ അഴിമതിയില്ലാതാക്കാൻ എക്സൈസ് കമീഷണർ ഋഷിരാജ് സിങ് ‘മീശപിരിച്ച്’ രംഗത്തിറങ്ങുന്നു. തിങ്കളാഴ്ച മുതല്‍ സി ങ്ങിെൻറ നേതൃത്വത്തിെല എക്സൈസ് സംഘം ഓരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട മദ്യശാലകളിൽ പരിശോധന നടത്തും. മറ്റുള്ളയിടങ്ങളിൽ അസി.കമീഷണറുടേയും ഡെപ്യൂട്ടി കമീഷണറുടെയും നേതൃത്വത്തിലായിരിക്കും പരിശോധന. ഈ മാസം 31നകം പരിശോധന റിപ്പോര്‍ട്ട് നല്‍കാനും തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ നടത്താനുമാണ് നിര്‍ദേശം.
ദിവസങ്ങൾക്കു മുമ്പ് വിജിലൻസ് സംഘം സംസ്ഥാനത്തെ മദ്യ ഒൗട്ട്ലെറ്റുകളിൽ നടത്തിയ പരിശോധനയിൽ വമ്പൻ തട്ടിപ്പുകളാണ് കണ്ടെത്തിയത്. ആ സാഹചര്യത്തിലാണ് നേരിട്ടുള്ള പരിശോധന. എക്സൈസിെൻറ മേല്‍നോട്ടത്തിലാണ് മദ്യശാലകളിലേക്ക് മദ്യമെത്തിക്കുന്നത്. ബിവറേജസ് കോര്‍പറേഷെൻറ ചെയര്മാന്കൂടിയാണ് ഋഷിരാജ് സിങ്. ഇൗ മദ്യവിൽപന ശാലകളിൽ വിജിലൻസ് നടത്തിയ പരിശോധനകളിൽ ഉപഭോക്താക്കളെയും സർക്കാറിനെയും കബളിപ്പിക്കുന്ന നിരവധി തട്ടിപ്പുകൾ കണ്ടെത്തി. വിലകൂടിയ മദ്യ ബ്രാന്‍ഡുകള്‍ പൊട്ടിപ്പോയതായി കാണിച്ച് കരിഞ്ചന്തയില്‍ വില്‍ക്കുന്നതായും വിലകുറഞ്ഞ ബ്രാൻഡുകൾ പൂഴ്ത്തിവെക്കുന്നതായും കണ്ടെത്തി. ബില്ലുകളില്‍ തുക വ്യക്തമാകാത്ത തരത്തില്‍ പഴയ ടോണര്‍ ഉപയോഗിച്ച് പ്രിൻറ് ചെയ്തും തുക പ്രിൻറ് ചെയ്ത ഭാഗം കീറിക്കളഞ്ഞും വെട്ടിപ്പു നടക്കുന്നുണ്ട്.
അധികം പണം വാങ്ങി കൗണ്ടറുകളിലൂടെയല്ലാതെ മദ്യം വില്പന നടത്തുന്നതും ഇത്തരത്തിൽ ലഭിക്കുന്ന പണം പലയിടങ്ങളിൽ ഒളിപ്പിക്കുന്നതായും കണ്ടെത്തി. ഉപഭോക്താക്കള്‍ മദ്യം വാങ്ങുമ്പോള്‍ ബാക്കി തുക കൃത്യമായി മടക്കി നല്‍കുന്നില്ലെന്നും ഇതിലൂടെ ജീവനക്കാര്‍ക്ക് 3000 രൂപവരെ പ്രതിദിനം ലഭിക്കുന്നതായും കണ്ടെത്തി. യഥാർഥ വിലയെക്കാള്‍ കൂടുതല്‍ തുക വാങ്ങുന്നതായും കമീഷൻ കുറവ് കിട്ടുന്ന മദ്യം സ്റ്റോക്കില്ലെന്ന് പറഞ്ഞ് ഉപഭോക്താക്കളെ പറ്റിക്കുന്നതായും കണ്ടെത്തി. മദ്യം പൊതിയാനുള്ള കടലാസിെൻറ പേരിലും ഖജനാവിന് നഷ്ടമുണ്ടാക്കുെന്നന്നും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.