Posted On
date_range Updated On
date_range മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു
കുന്ദംകുളം: മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കുന്നംകുളം കേച്ചേരി തൂവാനൂര്‍ കുളങ്ങര വീട്ടിൽ മോഹനെൻറ മകൻ സനോജ് (35) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് സനോജിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ലോക്ക് ഡൗൺ ആയതോടെ മദ്യശാലകളും ബാറുകളും പൂട്ടിയതോടെ
മദ്യം ലഭിക്കാതെ വന്നതാണ് സനോജിെൻറ ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളുടെ മൊഴി. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.
പോലീസ് എഫ്.ഐ.ആര്‍ എടുത്തതും ഈ മൊഴിയെ ആധാരമാക്കിയാണ്. അവിവാഹിതനായ സനോജ് പെയിൻറിങ് തൊഴിലാളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.