പാതയോര മദ്യനിരോധനം: കേരളത്തിന്​ ഇളവില്ല- സുപ്രീംകോടതി

ന്യൂഡൽഹി: ദേശീയ പാതയോരങ്ങളിലെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നത്​ സംബന്ധിച്ച്​ കേരളത്തിന്​ ഇളവ്​ നൽകാൻ സാധിക്കില്ലെന്ന്​ സുപ്രീംകോടതി.  പാതയോരത്തെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിന്​ കൂടുതൽ സമയം ആവശ്യപ്പെട്ട്​ കേരളം സമർപ്പിച്ച ഹരജിയിലാണ്​ സുപ്രീംകോടതി ഉത്തവ്​. കേരളത്തി​​​െൻറ ഹരജി കാലഹരണപ്പെട്ടതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അതേ സമയം, ആൻഡമാനും, അരുണാചൽ പ്രദേശിനും കോടതി ഇളവ്​ അനുവദിച്ചിട്ടുണ്ട്​.

പാതയോരങ്ങളിലെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിന്​ മൂന്ന്​ മാസം കൂടി സമയം വേണമെന്ന്​ ആവശ്യ​പ്പെട്ട്​ കഴിഞ്ഞ ഏപ്രിലിലാണ്​ കേരളം സുപ്രീംകോടതിയിൽ ഹരജി നൽകിയത്​. 

Tags:    
News Summary - liqour ban: kerala had no relaxation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.