തിരുവനന്തപുരം: ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ചില നേതാക്കളുടെ ശ്രമം സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിൽ വിജയിച്ചപ്പോൾ കിണഞ്ഞ് ശ്രമിച്ചിട്ടും ചിലർക്ക് വിജയിക്കാൻ കഴിഞ്ഞില്ല. കേന്ദ്ര കമ്മിറ്റി അംഗമായ മന്ത്രി എ.കെ. ബാലൻ അങ്ങനെ 'ശരി'യായവരിൽ ഉൾപ്പെടുന്ന നേതാവാണ്. പക്ഷേ മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗമായ പി.കെ. ശ്രീമതിയുടേത് 'ശരിയായില്ല'.
രണ്ട് തവണ തുടർച്ചയായി മത്സരിച്ച് ജയിച്ചവരെ ഒഴിവാക്കാനുള്ള തീരുമാനത്തിെൻറ ഭാഗമായി ഒഴിയേണ്ടി വന്ന സാഹചര്യത്തിലാണ് ബാലെൻറ ഭാര്യ ഡോ. പി.കെ. ജമീലയുടെ പേര് പൊടുന്നനെ ഉയർന്ന് വന്നത്. ബാലെൻറ മണ്ഡലമായ പാലക്കാട്ടെ തരൂരിൽ ആരോഗ്യവകുപ്പ് മുൻ ഡയറക്ടറായ ജമീലയുടെ പേര് ജില്ല സെക്രേട്ടറിയറ്റിെൻറ സാധ്യതാപട്ടികയിൽ ഇടം നേടി. ഇത് വിവാദമായപ്പോൾ മാധ്യമങ്ങളെയാണ് ബാലൻ പഴിചാരിയത്. പക്ഷേ ജമീലയെ തരൂരിൽ മത്സരിപ്പിക്കാൻ സംസ്ഥാന സമിതി അംഗീകാരം നൽകി.
ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നേതാക്കൾ അടക്കം പ്രവർത്തകർക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ടി.എൻ. സീമ സംസ്ഥാന സമിതിയിൽ തുറന്നടിച്ചു. അസോസിയേഷൻ നേതാവായ പി. സതീദേവിയുടെ പേര് കൊയിലാണ്ടിയിലെ സാധ്യതാപട്ടികയിൽ ഉൾപ്പെെട്ടങ്കിലും സെക്രേട്ടറിയറ്റ് യോഗത്തിൽ വിജയസാധ്യതയില്ലെന്ന് പറഞ്ഞ് എളമരം കരീം എതിർത്തു.
മന്ത്രി ഇ.പി. ജയരാജന് സ്ഥാനാർഥിത്വം നൽകണമെന്ന് ശ്രീമതി വാദിെച്ചങ്കിലും മാനദണ്ഡം എല്ലാവർക്കും ബാധകമെന്ന് വ്യക്തമാക്കി നേതൃത്വം വഴങ്ങിയില്ല. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവെൻറ ഭാര്യയും തൃശൂർ കോർപറേഷൻ മുൻ മേയറുമായ ആർ. ബിന്ദുവിനെ ഇരിങ്ങാലക്കുടയിൽ പരിഗണിക്കുന്നുണ്ട്. അന്തിമ തീരുമാനം ജില്ല സെക്രേട്ടറിയറ്റിേൻറതാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.