മലപ്പുറം: എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ലൈഫ് മിഷൻ ഭവന പദ്ധതി ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ച് മന്ത്രി കെ.എം. ഷാജി. ഗ്രാമസഭകളുടെ എടുത്തു കളഞ്ഞ അധികാരം തിരിച്ചു കൊടുക്കുമെന്ന് പറഞ്ഞാൽ ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കും എന്നല്ല അർഥമാക്കുന്നത്. ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കുമെന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ ആ പദ്ധതിക്ക് എന്തോ കുഴപ്പം ഉണ്ടെന്നു അവർക്ക് തോന്നുന്നത് കൊണ്ടാണെന്നും കെ.എം. ഷാജി പറഞ്ഞു.
ഏതെങ്കിലും പദ്ധതിയെ തകർക്കാൻ വേണ്ടിയല്ല യു.ഡി.എഫ് സർക്കാർ വന്നത്. ഒരു സർക്കാരിന്റെ എല്ലാ പദ്ധതിയും തകർക്കാൻ അടുത്ത സർക്കാർ തീരുമാനിച്ചാൽ രാജ്യം എങ്ങനെ മുന്നോട്ട് പോകും. പദ്ധതികളിൽ ആവശ്യമായ തിരുത്തൽ വരുത്തിയാണ് യു.ഡി.എഫ് സർക്കാർ മുന്നോട്ട് പോകുക. ഗ്രാമപഞ്ചായത്തുകളുടെ അധികാരം അവരിൽ തിരിച്ചു നൽകുക എന്നതാണ് സർക്കാറിന്റെ അജണ്ടയെന്ന് കെ.എം. ഷാജി പറഞ്ഞു.
അത്തരത്തില്‍ ഒരു ആലോചനയും നടന്നിട്ടില്ലെന്നും വിഷയത്തില്‍ വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ യോഗം ചേര്‍ന്ന ശേഷമായിരിക്കും അന്തിമ തീരുമാനം സ്വീകരിക്കുകയെന്നും കെ.എം. ഷാജി പറഞ്ഞു. ലൈഫ് പദ്ധതി പൊളിച്ചെഴുതാന്‍ തദ്ദേശവകുപ്പ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വീടുകള്‍ നിര്‍മിച്ച് നല്‍കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് കൈമാറാന്‍ നീക്കം നടത്തുന്നതായായിരുന്നു വിവരം.
ഗ്രാമസഭകള്‍ വഴി പ്രൊപ്പോസല്‍ വരുന്ന രീതിയില്‍ പൊളിച്ചെഴുതുമെന്നായിരുന്നു സൂചന. സംഭവം വിവാദമായതോടെ സി.പി.എം വിമർശനവുമായി എത്തിയിരുന്നു. അഞ്ച് ലക്ഷത്തിലേറെ വീടുകള്‍ യഥാർഥ്യമാക്കിയ പദ്ധതിയാണ് ലൈഫ് മിഷന്‍. ഒരു ലക്ഷത്തിലേറെ വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. മുന്‍ഗണന ക്രമത്തില്‍ അടുത്ത ഘട്ടത്തില്‍ വീട് ലഭിക്കുന്നതിന് ഭൂമിയുള്ള കുടുംബങ്ങളും ഭൂമിയില്ലാത്ത കുടുംബങ്ങളും കാത്തിരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.