കരംപിടിക്കാം, അജീഷക്കുട്ടിക്ക് കൺനിറയെ കാണാൻ

നെടുങ്കണ്ടം: മൂന്നുവയസ്സുകാരി അജീഷക്ക് കണ്‍നിറയെ ഈ ലോകത്തിലെ കാഴ്ചകാണാൻ അതിയായ മോഹമുണ്ട്. പക്ഷേ, സുമനസ്സുകൾ കൈകോർക്കണം.നെടുങ്കണ്ടത്തിനടുത്ത് പാറത്തോട് പ്ലാത്തറക്കല്‍ വീട്ടില്‍ അനുവിന്റെ മകള്‍ അജീഷയാണ് ഇരുളിൽനിന്ന് വെളിച്ചം ആഗ്രഹിക്കുന്നത്.

കുഞ്ഞിന് ജന്മന തിമിരമാണ്. ഒരു കണ്ണിന് നേരിയ കാഴ്ചയുണ്ട്. ശസ്ത്രക്രിയയിലൂടെ മാറ്റാമെന്നാണ് ഡോക്ടര്‍മാർ പറയുന്നത്. കണ്ണിന് രണ്ട് ശസ്ത്രക്രിയകള്‍ നടത്തണം. എന്നാല്‍, ചികിത്സക്കും തുടര്‍ ചെലവുകള്‍ക്കുമുള്ള പണം കണ്ടെത്താന്‍ മാർഗമില്ല. കൂലിപ്പണിക്കാരനായ അച്ഛന്റെ സംരക്ഷണയിലാണ് അനുവും മക്കളും കഴിയുന്നത്. ഭർത്താവ് ഉപേക്ഷിച്ചുപോയി. രോഗിയായ ഭാര്യയും മറ്റ് മൂന്ന് കുട്ടികളും ഉള്‍പ്പടെ എട്ടംഗ കുടുംബത്തിന്റെ ചെലവ് കൂലിപ്പണിയിലൂടെ കണ്ടെത്തുവാന്‍ ഈ വയോധികനായ പിതാവ് ബുദ്ധിമുട്ടുകയാണ്.

പാറത്തോട്ടിൽനിന്ന് കുറെ അകലെയായി മലമുകളിലെ നാല് സെന്റ് ഭൂമിയിലെ കൊച്ചുവീട് മാത്രമാണ് ഈ കുടുംബത്തിന്റെ ഏക സമ്പാദ്യം. ഇരുളിന്റെ ലോകത്തുനിന്ന് ഈ കുരുന്നിനെ കൈപിടിച്ച് ഉയര്‍ത്താന്‍ കരുണയുള്ളവരെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ചികിത്സ ചെലവുകള്‍ക്ക് അനുവിന്റെ പേരില്‍ യൂനിയന്‍ ബാങ്കിന്‍റെ നെടുങ്കണ്ടം ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ: 455102010029759. ഐ.എഫ്.എസ്.സി: UBINO545511. ഫോൺ: 9074575904.

Tags:    
News Summary - Let's unite for Ajeesha's life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.