കണ്ണുള്ളവർ കാണ​​ട്ടെ; പരീക്ഷ എഴുതാനാവാതെ അന്ധവിദ്യാർഥികൾ

കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാലയിൽ വിവിധ പരീക്ഷകൾക്ക്​ വ്യാഴാഴ്​ച തുടക്കം കുറിക്കാനിരിക്കെ അന്ധവിദ്യാർഥികൾ ആശങ്കയിൽ. പരീക്ഷയെഴുതാൻ സഹായികളെ കിട്ടാത്തതാണ്​ നിരവധി അന്ധവിദ്യാർഥികളെ ദുരിതത്തിലാക്കുന്നത്​. വ്യാഴാഴ്​ച മലയാളം ഒന്നാം സെമസ്​റ്റർ ഇംപ്രൂവ്​മെൻറ്​ പരീക്ഷയുള്ളവരടക്കമാണ്​ സഹായികളില്ലാതെ 'കൂരിരുട്ടിലായത്​'.

ലോക്​ഡൗണിന്​ മുമ്പ്​ പരീക്ഷ എഴുതാൻ സഹായികളെ (സ്​ക്രൈബ്​) കിട്ടിയിരുന്നു. എന്നാൽ, കോവിഡ്​ പടരുന്ന സമയത്ത്​ സ്​ക്രൈബ്​ ആയി ആരും വരുന്നില്ല. കോവിഡ്​ ഭീതിയിൽ പലരും വരാൻ മടിക്കുകയാണ്​. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള ബുദ്ധിമുട്ടുകളുമുണ്ടെന്ന്​ തൃ​ശൂർ കേരള വർമ കോളജിലെ അവസാന വർഷ ബിരുദ മലയാളം വിദ്യാർഥിയായ നിക്​സൺ പറഞ്ഞു​. സഹായിക്കാനെത്തുന്ന വിദ്യാർഥി ചോദ്യങ്ങൾ വായിച്ച ശേഷം ശബ്​ദം കുറച്ചാണ്​ അന്ധ വിദ്യാർഥികൾ ഉത്തരം പറഞ്ഞു​െകാടുക്കേണ്ടത്​. പുതിയ സാഹചര്യത്തിൽ മാസ്​കിട്ട്​ ഉത്തരം പറഞ്ഞുകൊടുക്കുന്നത്​ എളുപ്പമല്ല. മാസ്​ക്​ ഊരിയാൽ കോവിഡ്​ മാനദണ്ഡങ്ങളു​െട ലംഘനവുമാവും. ഗുരുവായൂർ സ്വദേശിയായ നിക്​സൺ സുഹൃത്തി​െൻറ കൂടെയായിരുന്നു കോളജിൽ വന്നിരുന്നത്​. അടുത്ത മാസം 11നാണ്​ നിലവിലെ അഞ്ചാം സെമസ്​റ്ററായ നിക്​സന്​ നാലാം സെമസ്​റ്റർ പരീക്ഷ. അതിനിടയിൽ സ്​ക്രൈബിനെ കിട്ടുമെന്ന പ്രതീക്ഷയൊന്നും ഇല്ല.

ആലപ്പുഴ സ്വദേശിനിയായ ദിവ്യയും ഏറെ പ്രയാസത്തിലാണ്​. കേരളവർമ കോളജിലെ അവസാന വർഷ പൊളിറ്റിക്കൽ സയൻസ്​ വിദ്യാർഥിനിയാണ്​ ദിവ്യ. കഴിഞ്ഞ വർഷം വരെ ഹോസ്​റ്റലിൽ പഠിച്ചിരുന്ന ദിവ്യ ഇപ്പോൾ വീട്ടിലാണ്​. ​കോളജിലെ വിദ്യാർഥിനികളായിരുന്നു മുമ്പ്​ സഹായിച്ചിരുന്നത്​. ആറ്​ വിഷയങ്ങൾക്ക്​ ആറു​ പേരെ വേണം. ആലപ്പുഴയിൽനിന്ന്​ തൃശൂരെത്താൻ ബുദ്ധിമുട്ടുള്ളതിനാൽ അമ്പലപ്പുഴ ഗവ. കോളജാണ്​ ദിവ്യക്ക്​ അനുവദിച്ചത്​. എന്നാൽ, ഇവിടെ പരീക്ഷയെഴുതാൻ അസൗകര്യമുണ്ടെന്ന്​ കോളജ്​ അധികൃതർ അറിയിച്ചത്​ ഇരട്ടി ദുരിതമായി. നവംബർ11നാണ്​ ദിവ്യക്കും പരീക്ഷ തുടങ്ങുന്നത്​. മലബാറിലെ പല കോളജുകളിലും പരീക്ഷ എഴുതുന്ന അന്ധവിദ്യാർഥികളെ സഹായിക്കാൻ സ്​​ൈ​ക്രബ്​ ബാങ്ക്​ തുടങ്ങിയിരുന്നെങ്കിലും കോവിഡ്​ കാലത്ത്​ ആ സേവനവും നിലച്ചിരിക്കുകയാണ്​. നിലവിൽ കോവിഡ്​ പോസിറ്റിവായ വിദ്യാർഥികൾക്ക്​ പിന്നീടാണ്​ പരീക്ഷ നടത്തുന്നത്​. അന്ധവിദ്യാർഥികൾക്ക്​ സ്​ക്രൈബുകളെ കിട്ടിയില്ലെങ്കിൽ അവർക്കായി പിന്നീട്​ പരീക്ഷ നടത്തുന്നതിനെക്കുറിച്ച്​ ആലോചിക്കാമെന്നാണ്​ അധികൃതരുടെ മറുപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.