ഡൽഹി സർവകലാശാലയുടെ 2026-28 വർഷത്തെ ഫുൾടൈം എം.ബി.എ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ഓൺലൈനിൽ ജനുവരി 19 വൈകീട്ട് നാലുമണി വരെ അപേക്ഷിക്കാം. കോമേഴ്സ് വകുപ്പിന് കീഴിലുള്ള ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് നടത്തുന്ന മൂന്ന് കോഴ്സുകളിലാണ് പഠനാവസരം.
1. എം.ബി.എ (ഇന്റർനാഷനൽ ബിസിനസ്-ഐ.ബി), സീറ്റ്- 100.
2. എം.ബി.എ (ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ്-എച്ച്.ആർ.ഡി), സീറ്റ്- 100.
3. എം.ബി.എ (ബിസിനസ് അനലിറ്റിക്സ്-ബി.എ) സീറ്റ്- 78.
പ്രവേശന യോഗ്യത: ഏതെങ്കിലും വിഷയത്തിൽ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത സർവകലാശാല ബിരുദം. ഐ.ഐ.എം-കാറ്റ് 2025 സ്കോർ നേടിയിരിക്കണം. അപേക്ഷാഫീസ് 2000 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് 1000 രൂപ. പ്രവേശന വിജ്ഞാപനവും വിവരണ പത്രികയും https://commerce.du.ac.in,https://mbaadmission.uod.ac.in/ എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
സെലക്ഷൻ: ഐ.ഐ.എം കാറ്റ് സ്കോർ, മെട്രിക്കുലേഷൻ, പ്ലസ്ടു മാർക്ക്, ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം മുതലായവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മെറിറ്റ് ലിസ്റ്റും അപ്ഡേറ്റുകളും വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
കോഴ്സ് ഫീസ്: ട്യൂഷൻ ഫീസ് 1000 രൂപ അടക്കം വിവിധ ഇനങ്ങളിലായി മൊത്തം 57,279 രൂപയാണ് ഫീസ് നൽകേണ്ടത്. ഹോസ്റ്റൽ, മെസ് സൗകര്യം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.