മംഗലം ഡാം: വീട്ടുമുറ്റത്ത് കെട്ടിയ പട്ടിയെ പുലി തിന്നു. വീട്ടുകാർ ബഹളം വെച്ചതോടെ പുലി പട്ടിയെ ഉപേക്ഷിച്ച് വനത്തിലേക്ക് ഓടിമറഞ്ഞു. തിങ്കളാഴ്ച പുലർച്ച മൂന്നിനായിരുന്നു സംഭവം. ഓടംതോട് സി.വി.എം കുന്നിൽ ചരപറമ്പിൽ രവീന്ദ്രെൻറ വീട്ടിലെ വളർത്ത് പട്ടിയെയാണ് പുലി പിടിച്ചത്. പട്ടിയുടെ കരച്ചിൽ കേട്ട് രവീന്ദ്രെൻറ മകൻ രാഹുൽ ദേവ് ടോർച്ച് തെളിച്ചപ്പോഴാണ് പട്ടിയെ ആക്രമിക്കുന്ന പുലിയെ കണ്ടത്. ബഹളം വെച്ചതോടെ പുലി ഓടി മറയുകയായിരുന്നു.
മൂന്ന് മാസം മുമ്പാണ് ഇവരുടെ ബന്ധു നാരായണെൻറ ആടിനെ പുലി പിടിച്ച് തിന്നത്. കൂടാതെ ആറോളം വളർത്തു പട്ടികളേയും മൂന്ന് ആടുകളേയും ഒരു പശുക്കുട്ടിയേയും ഇതിന് മുമ്പ് പുലി പിടിച്ചിട്ടുണ്ട്.
തേക്കിൻകാടിനോട് ചേർന്ന് കിടക്കുന്ന പതിനെട്ടോളം കുടുംബങ്ങൾ വലിയ ഭയപ്പാടിലാണ് കഴിഞ്ഞ് കൂടുന്നത്. ഇതിന് മുമ്പും പുലിശല്യമുണ്ടായപ്പോൾ ഒരു കൂട് വെച്ച് പുലിയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പരിഹാരമായിട്ടില്ല. ഇനിയുമൊരു അപകടമുണ്ടാകുന്നതിന് മുമ്പ് പുലിയെ കെണി വെച്ച് പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.