പുനലൂർ ചാലിയക്കര ചാങ്ങപ്പാറ സ്വദേശി സിബിയുടെ വീട്ടിലെ കിണറ്റിൽ വീണ പുലി

പുനലൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ നിന്ന് മുരൾച്ച; നോക്കിയപ്പോൾ പുലി! രക്ഷപ്പെടുത്താൻ ശ്രമം

പുനലൂർ (കൊല്ലം): ജനവാസ മേഖലയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി അകപ്പെട്ടു. പുനലൂർ ചാലിയക്കര ചാങ്ങപ്പാറ സ്വദേശി സിബിയുടെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലി അകപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ കിണറ്റിൽ നിന്നും മുരളച്ച കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പുലിയെ കണ്ടെത്തിയത്.

25 അടിയോളം താഴ്ചയിൽ സംരക്ഷണ ഭിത്തി ഇല്ലാത്ത കിണറാണ്. പത്തനാപുരം വനം റേഞ്ചിലെ അമ്പനാർ വനം സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി. പുലിയെ രക്ഷപ്പെടുത്താൻ ആർ.ആർ.ടി സംഘത്തെ വിവരം അറിയിച്ചു. വനം വകുപ്പ് മൃഗഡോക്ടറെ എത്തിച്ച് മയക്കുവെടി വെച്ച് പുലിയെ കരകയറ്റാനുള്ള ശ്രമം തുടങ്ങി.

ഈ മേഖലയിൽ ജനവാസ മേഖലയിൽ പുലി എത്തി വളർത്തുമൃഗങ്ങളെ പിടിക്കുന്നത് പതിവാണ്. കൂടാതെ കാട്ടാനയുടെ ശല്യവും രൂക്ഷമാണ്. വന്യമൃഗങ്ങളുടെ ശല്യം കാരണം റബർ എസ്റ്റേറ്റ് മേഖലയായ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്.

Tags:    
News Summary - Leopard trapped in punalur well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.