കാമ്പസുകളിൽ ജനാധിപത്യം അട്ടിമറിക്കാൻ ഇടതുപക്ഷ അധ്യാപക-അനധ്യാപക നെക്സസ് പ്രവർത്തിക്കുന്നുവെന്ന് കെ.എസ്.യു

തിരുവനന്തപുരം: കേരളത്തിലെ കാമ്പസുകളിൽ ജനാധിപത്യം അട്ടിമറിക്കാൻ ഇടതുപക്ഷ അധ്യാപക- അനധ്യപക സംഘടനയുടെ നെക്സസ് പ്രവർത്തിക്കുന്നുണ്ടെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. എസ്.എഫ്.ഐ നടത്തുന്ന എല്ലാ ദുഷ്ചെയ്തികൾക്ക് പിന്നിൽ ഈ സംഘത്തിൻ്റെ വലിയ ഇടപെടലാണുള്ളത്. ഇതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കേരളവർമ്മ കോളജിൽ കണ്ടത്.

ശ്രീക്കുട്ടൻ ഒരു വോട്ടിന് നേടിയ അട്ടിമറി വിജയം അംഗീകരിക്കാതിരിക്കാൻ വേണ്ടി ടാബുലേഷൻ ഷീറ്റുകളിൽ ഉൾപ്പടെ കൃത്രുമത്വം കാണിച്ചു ഇടതു പക്ഷ അധ്യാപക സംഘടനാ നേതാക്കൾക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി. വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി അനാവശ്യ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

സമരങ്ങളെ അടിച്ചമർത്താനുള്ള പൊലീസ് നീക്കത്തെ ശക്തമായി പ്രതിരോധിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നെസിയ മുണ്ടപ്പള്ളി, അഭിജിത്ത് കുര്യാത്തി ഉൾപ്പടെയുള്ള കെ.എസ്.യു നേതാക്കളെ ക്രൂരമായി മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ മനുഷ്യാവകാശ കമീഷനെയും വനിതാ കമീഷനെയും കെ.എസ്.യു സമീപിക്കും

കെ.എസ്.യു സമരങ്ങൾ സമരാഭാസമാണോ സമരാഗ്നിയാണോ എന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ സംശയം മാറിയിട്ടുണ്ടാകും. സെക്രട്ടേറിയേറ്റിൽ മന്ത്രിയുടെ ഓഫീസിനു താഴെ വാർത്താ സമ്മേളനം നടത്തുന്ന സമയത്ത് പ്രതിഷേധം ഉയർത്തിയ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് അരുൺ രാജേന്ദ്രൻ, ജന:സെക്രട്ടറിമാരായ പ്രിയങ്ക ഫിലിപ്പ്, ആഷിക് ബൈജു, എസ്. സുദേവ് എന്നിവരെ റിമാൻ്റ് ചെയ്തു. വരും ദിവസങ്ങളിലും മന്ത്രിക്കെതിരെ പ്രതിഷേധം ഉയരുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

Tags:    
News Summary - Left teacher-non-teacher nexus working to subvert democracy on campuses, says KSU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.