എന്താവും കാര്യമെന്ന് ചോദിച്ചാൽ ‘കാത്തിരുന്ന് കാണേണ്ടി വരു’മെന്നാണ് വടകര തരുന്ന ഉ ത്തരം. അത്രക്കാണ് ഇടത്-വലത് മുഖാമുഖം പോര്. കണക്കുകള്‍കൊണ്ട് വടകര ഇടതിന് സ്വന ്തമാണെങ്കിലും ട്രെന്‍ഡുകള്‍ യു.ഡി.എഫിനാണ് അനുകൂലം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിെൻറ കണക്കുവെച്ച് നോക്കിയാല്‍ 76,000 വോട്ടിെൻറ ലീഡുണ്ട് എല്‍.ഡി.എഫിന്. ഇതിനുപുറമെ 2009ല്‍ മുന്നണിവിട്ട വീരേന്ദ്രകുമാറിെൻറ നേതൃത്വത്തിലുള്ള ജനതാദള്‍ എല്‍.ജെ.ഡിയായി തിരിെച്ചത്തിയതും മെച്ചമാണ്. എന്നാല്‍, സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ സോഷ്യലിസ്റ്റുകൾ മത്സരരംഗത്തില്ലാത്ത തെരഞ്ഞെടുപ്പാണിത്. യു.ഡി.എഫ് വിട്ട് വീണ്ടും ഇടത് പാളയത്തിലെത്തുമ്പോള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച സ്വീകാര്യത ഇല്ലാതെപോയതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. എല്‍.ജെ.ഡി.ക്ക് 70,000 വോട്ടുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍, 30,000ത്തിനും 40,000ത്തിനും ഇടയിലാണെന്നാണ് പൊതു വിലയിരുത്തല്‍. പുതിയ സാഹചര്യത്തില്‍ എല്‍.ജെ.ഡി വോട്ടുകള്‍ പൂര്‍ണമായും എല്‍.ഡി.എഫിന് ലഭിക്കില്ല.
എല്‍.ജെ.ഡിയില്‍നിന്നും വ ലിയതോതിലുള്ള അടിയൊഴുക്കാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ, ആര്.എം.പി.ഐ നല്കുന്ന പിന്തുണ ഏറെ ഗുണം ചെയ്യുമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. ആര്.എം.പി.ഐ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തകരില്‍ അമര്‍ഷമുണ്ടെന്നും ഇത് തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്നും എല്‍.ഡി.എഫ് കരുതുന്നു. വടകരയിലെ ഏഴ് നിയോജകമണ്ഡലങ്ങളില്‍ കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളില്‍നിന്നും എല്‍.ഡി.എഫ് നേടുന്ന ഭൂരിപക്ഷമാണ് ജയപരാജയത്തെ നിര്‍ണയിക്കുക.
എല്‍.ഡി.എഫ് സ്ഥാനാർഥി പി. ജയരാജനെ അക്രമരാഷ്ട്രീയത്തിെൻറ പ്രതിരൂപമായി ചിത്രീകരിച്ചാണ് ഇടത് വിരുദ്ധരെല്ലാം വടകരയില്‍ പ്രചാരണം നടത്തിയത്. ആദ്യഘട്ടത്തില്‍ ഈ പ്രചാരണത്തെ കണ്ടില്ലെന്ന് നടിച്ച എല്‍.ഡി.എഫ് ഒടുവില്‍ യു.ഡി.എഫിെൻറ കെണിയില്‍ വീണു. കോണ്‍ഗ്രസാണ് അക്രമരാഷ്ട്രീയത്തിെൻറ ആദ്യ വക്താക്കളെന്ന പ്രചാരണത്തിനാണ് പിന്നീട് എല്‍.ഡി.എഫ് ഊന്നല്‍ നല്‍കിയത്. ചുരുക്കത്തില്‍ വടകരയില്‍ ഏത് മുന്നണിയുടെ പ്രചാരണത്തിലും അക്രമ രാഷ്ട്രീയം തന്നെയായി വിഷയം. ഈ സാഹചര്യത്തില്‍, കക്ഷി രാഷ്ട്രീയത്തിനതീതമായി ഇടത് വിരുദ്ധരെല്ലാം ഒന്നിക്കുന്നുവെന്ന പ്രചാരണവും നടക്കുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരനാവാട്ടെ കുറിക്കുകൊള്ളുന്ന പ്രസംഗങ്ങളിലൂടെ തെൻറ സാന്നിധ്യം അറിയിക്കുകയാണ്. ഇതിനുപുറമെ, കേന്ദ്ര സര്‍ക്കാറിെൻറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ വികാരവും നിലനില്‍ക്കുന്നുണ്ട്. ഈ ഓളത്തിനിടയില്‍ നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയില്‍ എന്‍.ഡി.എ സ്ഥാനാർഥി വി.കെ. സജീവനും എസ്.ഡി.പി.ഐ സ്ഥാനാർഥി മുസ്തഫ കൊമ്മേരിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.