Posted On
date_range Updated On
date_range ഇടതുമുന്നണി യോഗം ഇന്ന്
തിരുവനന്തപുരം: ഇടതുമുന്നണിയുടെ സുപ്രധാന യോഗം ശനിയാഴ്ച തിരുവനന്തപുരത്ത് ചേരും. മുന്നണികാര്യങ്ങളിൽ വേണ്ടവിധം ഏകോപനം നടക്കുന്നില്ലെന്ന സി.പി.ഐയുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് യോഗം. ഏക സിവിൽ കോഡ്, മണിപ്പൂർ പ്രശ്നം എന്നിവ ചർച്ചയാകും.
ഏക സിവിൽ കോഡിൽ സി.പി.എം തിടുക്കപ്പെട്ട് സ്വന്തം സെമിനാർ പ്രഖ്യാപിച്ചതിലും യു.ഡി.എഫിലെ രണ്ടാം കക്ഷി മുസ്ലിം ലീഗിനെ അതിലേക്ക് ക്ഷണിച്ചതിലും സി.പി.ഐക്ക് അതൃപ്തിയുണ്ട്.
സെമിനാറിൽനിന്ന് മുതിർന്ന നേതാക്കൾ മാറിനിന്ന് സി.പി.ഐ ഇക്കാര്യത്തിലെ അതൃപ്തി പ്രകടമാക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം മുന്നണിയോഗത്തിൽ ചർച്ചയായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.