കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്‍റെ മകന്​ സീറ്റ്​ നൽകിയതിനെതിരെ ലീഗിൽ പ്രതിഷേധം

കൊച്ചി: മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ മകൻ ഗഫൂറിനെ കളമശ്ശേരിയിൽ സ്ഥാനാർഥിയാക്കുന്നതിനെതിരെ മുസ്​ലിം ലീഗിൽ പ്രതിഷേധം. ടി.എ അഹമ്മദ്​ കബീറിന്​ സീറ്റ്​ നൽകാത്തതിലും പ്രതിഷേധമുണ്ട്​.

ജില്ലയിലെ ലീഗിലെ ഒരു വിഭാഗം അഹമ്മദ്​ കബീറിന്‍റെ വീട്ടിൽ യോഗം ചേരുകയാണ്​. ലീഗിന്‍റെ ജില്ലാ കമ്മിറ്റി അംഗങ്ങളുൾപ്പടെ യോഗത്തിൽ പ​ങ്കെടുക്കുന്നുണ്ട്​. എന്നാൽ, ഇവർ പരസ്യപ്രതികരണത്തിന്​ തയാറായിട്ടില്ല. യോഗത്തിന്​ ശേഷം നിലപാടറിയിക്കുമെന്നാണ്​ ലീഗ്​ നേതാക്കൾ അറിയിക്കുന്നത്​.

കളമശ്ശേരിയിൽ ഗഫൂറിന്‍റെ സ്ഥാനാർഥിത്വവുമായി ലീഗ്​ നേതൃത്വം മുന്നോട്ട്​ പോവുകയാണെങ്കിൽ വിമത സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന്​ ചില നേതാക്കൾ ആവശ്യപ്പെടുന്നുണ്ടെന്നാണ്​ വിവരം​.

Tags:    
News Summary - League protests against giving seat to Ibrahim Kunj's son in Kalamassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.