കൊടുവള്ളി നഗരസഭയിൽ ലീഗ് കൗൺസിലർ രാജിവെച്ചു

കൊടുവള്ളി: കൊടുവള്ളി നഗരസഭാ വൈസ് ചെയർമാനെതിരെ അഴിമതി ആരോപണം ഉന്നയിച്ച വനിതാ ലീഗ് നേതാവ് രാജിവെച്ചു. കൊടുവള്ളി നഗരസഭാ കൗൺസിലറും വികസനകാര്യസമിതി ചെയർപേഴ്സണുമായ റസിയ ഇബ്രാഹിമാണ് രാജിവെച്ചത്. അതേസമയം, പാർട്ടി അംഗത്വം റസിയ രാജിവെച്ചിട്ടില്ല.

കൊടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ പഞ്ചായത്ത് അംഗം, രണ്ടു തവണ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

Tags:    
News Summary - League Councillor Razia Ibrahim Resign Koduvally Municipality Post -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.