തി​രു​വ​ന​ന്ത​പു​ര​ത്ത് മു​സ്‌​ലിം ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ​യെ​ത്തി​യ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. പാ​ണ​ക്കാ​ട് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, കെ.​പി.​എ. മ​ജീ​ദ്, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സ​മീ​പം

ലീഗിന്​ അഞ്ച്​ മന്ത്രിമാർ; മൂന്ന്​ പേരുകൾ ഉറപ്പിച്ചു, രണ്ടിൽ ചർച്ച

തി​രു​വ​ന​ന്ത​പു​രം: പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ.​എം ഷാ​ജി, എ​ൻ. ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ മ​ന്ത്രി​സ്ഥാ​നം ഉ​റ​പ്പി​ച്ചു. മു​സ്​​ലിം ലീ​ഗി​ന്​ ല​ഭി​ക്കു​ന്ന അ​ഞ്ച്​ മ​ന്ത്രി​സ്​​ഥാ​ന​ങ്ങ​ളി​ൽ ശേ​ഷി​ക്കു​ന്ന​തി​ൽ വി.​ഇ അ​ബ്​​ദു​ൽ ഗ​ഫൂ​ർ (ക​ള​മ​​ശ്ശേ​രി), പാ​റ​യ്ക്ക​ൽ അ​ബ്​​ദു​ല്ല (കു​റ്റ്യാ​ടി), എ.​കെ.​എം അ​ഷ്​​റ​ഫ്​ (​മ​ഞ്ചേ​ശ്വ​രം) എ​ന്നി​വ​രു​ടെ​ പേ​രു​ക​ളാ​ണ്​ ​​പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

ശേ​ഷി​ക്കു​ന്ന ര​ണ്ടി​ൽ ആ​രെ​ന്ന​തി​ൽ ഞാ​യ​റാ​ഴ്ച തീ​രു​മാ​ന​മു​ണ്ടാ​കും. രാ​വി​ലെ പ​ത്തി​ന്​ ന​ന്ദാ​വ​നം പാ​ണ​ക്കാ​ട്​ ഹാ​ളി​ൽ ലീ​ഗ്​ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ചേ​രു​ന്നു​ണ്ട്. ഇ​തി​ലാ​കും പ്ര​ഖ്യാ​പ​നം.

നേ​ര​​ത്തെ പി.​കെ ബ​ഷീ​റി​ന്‍റെ പേ​ര്​ പ​രി​ഗ​ണി​ച്ചെ​ങ്കി​ലും ജി​ല്ല പ്രാ​തി​നി​ധ്യം സം​ബ​ന്ധി​ച്ച അ​വ​സാ​ന​വ​ട്ട ച​ർ​ച്ച​ക​ളി​ലാ​ണ്​ മ​റ്റ്​ ​മൂ​ന്ന്​ പേ​രു​ക​ളി​ലേ​ക്ക് പ​രി​ഗ​ണ​ന​ക​ൾ​ വ​ഴി​മാ​റി​യ​ത്. പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ.​എം ഷാ​ജി എ​ന്നി​വ​ർ മ​ല​പ്പു​റം ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കു​മ്പോ​ൾ എ​ൻ.​ഷം​സു​ദ്ദീ​ന്​​ പാ​ല​ക്കാ​ടി​ന്‍റെ ​പ്രാ​തി​നി​ധ്യ​മാ​ണ്.

മു​സ്​​ലിം ലീ​ഗ്​ മ​ല​ബാ​ർ പാ​ർ​ട്ടി​യാ​ണെ​ന്ന പ്ര​തിഛാ​യ മാ​റ്റ​ലാ​ണ്​ വി.​ഇ അ​ബ്​​ദു​ൽ ഗ​ഫൂ​റി​നെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ച​ർ​ച്ച​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. കാ​സ​ർ​കോ​ട്, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്​ മ​റ്റ്​ ര​ണ്ട്​ പേ​ർ. എ​ല്ലാ ജി​ല്ല​ക​ള്‍ക്കും പ്രാ​തി​നി​ധ്യം വേ​ണ​മെ​ന്നാ​ണ് ലീ​ഗ് എം.​എ​ൽ.​എ​മാ​രു​ടെ ആ​വ​ശ്യം.

ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ കാ​ല​ത്ത്​ മ​ല​പ്പു​റ​ത്ത്​ നി​ന്ന്​ മൂ​ന്നും, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ൾ​ക്ക്​ ഒ​ന്നു വീ​ത​വും പ്രാ​തി​നി​ധ്യ​മാ​ണ്​ മ​​ന്ത്രി​സ​ഭ​യി​ൽ മു​സ്​​ലിം ലീ​ഗി​നു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - League: 3 Ministers Set, 2 Pending

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.