എല്‍.ഡി.എഫ് സംസ്ഥാനസമിതി ഇന്ന്

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ കാരണം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, കെ.എസ്.ആര്‍.ടി.സി പ്രശ്നം, റേഷനരി വിതരണത്തിലെ അപാകത തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച എല്‍.ഡി.എഫ് സംസ്ഥാന സമിതി ചേരും.
 എ.കെ.ജി സെന്‍ററില്‍ രാവിലെ 9.30നാണ് യോഗം. നോട്ട് പ്രതിസന്ധി കാരണം ശമ്പളവും പെന്‍ഷനും വൈകുമെന്ന ധനവകുപ്പിന്‍െറ മുന്നറിയിപ്പ് കണക്കിലെടുത്ത് പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങള്‍ വിലയിരുത്തുകയാണ് യോഗത്തിന്‍െറ ലക്ഷ്യം. ആവശ്യത്തിന് പണമില്ലാത്തത് കാരണം ഉല്‍പാദന, കാര്‍ഷിക, സേവന മേഖലകള്‍ കടുത്ത പ്രതിസന്ധിയിലാണ്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയാത്തതും പരിഗണിക്കും. കെ.എസ്.ആര്‍.ടി.സിയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ നടത്തുന്ന നടപടികളും വിലയിരുത്തും. ഗതാഗത വകുപ്പ് കൈക്കൊള്ളുന്ന നടപടികളും വിലയിരുത്തും. പൊതുവിതരണ സമ്പ്രദായത്തിലെ പ്രശ്നം ഉയര്‍ത്തി പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര പ്രാധാന്യത്തോടെ വിഷയം പരിഗണിക്കണമെന്ന അഭിപ്രായം ഘടകകക്ഷികള്‍ക്കുണ്ട്.

Tags:    
News Summary - ldf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.