Posted On
date_range Updated On
date_range ചെങ്ങന്നൂരില്‍ എൽ.ഡി.എഫിന് വൻ വിജയമുണ്ടാകുമെന്ന് കോടിയേരി
കോഴിക്കോട്: ചെങ്ങന്നൂരില്‍ എൽ.ഡി.എഫിന് വമ്പിച്ച വിജയമുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫ് ശിഥിലമായിരിക്കുകയാണ്. ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സജി ചെറിയാനെ പാർട്ടി പ്രഖ്യാപിച്ചത്. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായ അദ്ദേഹം കേരള സര്‍വ്വകലാശാല യൂണിയന്‍ കൗണ്‍സിലര്‍, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ്, സി.പി.എം ചെങ്ങന്നൂര്‍ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.