വ​ൻ പ്ര​തി​ച്ഛാ​യാ ന​ഷ്​​ട​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​; രാ​ഷ്​​ട്രീ​യ ധാ​ർ​മി​ക​ത​യി​ൽ മ​റി​ക​ട​ക്കാ​ൻ ശ്ര​മം

തിരുവനന്തപുരം: അധികാരത്തിലേറി അഞ്ചാം മാസം സ്വജനപക്ഷപാത ആേരാപണത്തിൽ മന്ത്രിയെ നഷ്ടപ്പെട്ട എൽ.ഡി.എഫ് സർക്കാറിന് 10ാം മാസത്തിൽ ലൈംഗിക ചുവയുള്ള സംഭാഷണ ആരോപണത്തിൽ രണ്ടാം മന്ത്രി രാജിവെക്കേണ്ടി വന്നത് സമ്മാനിക്കുന്നത് വൻ പ്രതിച്ഛായാ നഷ്ടം. എന്നാൽ, അധികാരത്തിൽ കടിച്ചു തൂങ്ങാതെ രാഷ്ട്രീയ ധാർമികത ഉയർത്തി രാജിവെച്ചതി​െൻറ ചുമലിലേറി തിരിച്ചടി മറികടക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. സർക്കാറിന് നേതൃത്വം നൽകുന്ന സി.പി.എമ്മിലെ മുതിർന്ന നേതാവായ ഇ.പി. ജയരാജനാണ് ആദ്യം രാജിവേക്കേണ്ടിവന്നത്. ഇപ്പോൾ ആ പാത പിന്തുടർന്നത് മുതിർന്ന ഘടകകക്ഷി നേതാവായ എ.കെ. ശശീന്ദ്രനായി.

സർക്കാറി​െൻറ പ്രവർത്തനം  വിലയിരുത്തുമെന്ന് പ്രഖ്യാപിച്ച് അജണ്ട തീരുമാനിച്ച് മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് ഇറങ്ങിയ എൽ.ഡി.എഫിനും സി.പി.എമ്മിനും രാജി കനത്ത തിരിച്ചടിയാണ്. പൊലീസി​െൻറയും ആഭ്യന്തര വകുപ്പി​െൻറയും പ്രവർത്തനത്തിെനതിരെ സി.പി.എം നേതൃയോഗങ്ങളിൽതന്നെ വിമർശനം ഉയർന്നു. സ്ത്രീപീഡന^അതിക്രമ സംഭവങ്ങളിലെ പൊലീസ് വീഴ്ചകൾ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ സർക്കാറും മുന്നണിയും പ്രതിരോധത്തിലായ അവസരത്തിലാണ് സ്ത്രീകളോട് ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയെന്ന ആേക്ഷപത്തിൽ മന്ത്രി പെടുന്നതും.

അഴിമതി^സ്വജനപക്ഷപാതവിരുദ്ധതയും സ്ത്രീ സംരക്ഷണവും ധാർമികതയും എന്നും മുഖമുദ്രയായി ഉയർത്തിപ്പിടിക്കുന്ന എൽ.ഡി.എഫിനെയും സി.പി.എമ്മിനെയും രണ്ടു മന്ത്രിമാരുടെയും രാജി കടുത്ത പ്രതിരോധത്തിലാഴ്ത്തുന്നതാണ്. എൽ.ഡി.എഫ് സർക്കാറുകളുടെ ചരിത്രത്തിലൊന്നും ഒരു വർഷം പൂർത്തീകരിക്കുംമുമ്പ് ഇത്തരം ആരോപണത്തിൽപെട്ട് മന്ത്രിമാർക്ക് രാജിെവക്കേണ്ടി വന്നിട്ടില്ല. യു.ഡി.എഫ് നേതാക്കൾക്കെതിരെ സോളാർ കേസും മറ്റ് അഴിമതി ആരോപണവും ഉയർത്തിയ എൽ.ഡി.എഫിന് ഭരണത്തിൽ അതേ വിഷയങ്ങളാൽ രാഷ്ട്രീയ തിരിച്ചടി ഉണ്ടാവുന്നത് അണികളുടെ ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് നേതൃത്വം തിരിച്ചറിയുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ഇനി രാഷ്ട്രീയ പ്രതിരോധത്തിൽനിന്നു വേണം യു.ഡി.എഫിനെ നേരിടാൻ. മാത്രമല്ല  ആർ.എസ്.എസ്, ബി.ജെ.പിയിൽനിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന സി.പി.എമ്മിന് രണ്ടു മന്ത്രിമാരുടെയും രാജി ഇടതുപക്ഷത്തി​െൻറ ധാർമികച്യുതിയായി ചിത്രീകരിക്കപ്പെടുമെന്നും ആശങ്കയുണ്ട്.

അതേസമയം, യു.ഡി.എഫ് കാലത്തെ പോെല അധികാരത്തിൽ കടിച്ചു തൂങ്ങിയില്ലെന്നതാണ് എൽ.ഡി.എഫ് നേതൃത്വത്തി​െൻറ വിശദീകരണം. ആരോപണങ്ങൾ ഉയരുേമ്പാൾതന്നെ പദവിയിൽനിന്ന് മാറിനിന്ന് അന്വേഷണെത്ത നേരിടുന്നു എന്നത് രാഷ്ട്രീയ ധാർമികതയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ് ഭരണത്തിൽ ആരോപണ വിധേയെര രാഷ്ട്രീയ നേതൃത്വം സംരക്ഷിച്ചതിൽനിന്ന് ഭിന്നമാണിത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന സി.പി.എമ്മി​െൻറയും മുഖ്യമന്ത്രിയുടെ നിലപാട് മുന്നണിയുടെയും സർക്കാറി​െൻറയും സുതാര്യതയും സദുദ്ദേശ്യവുമാണ് വെളിവാക്കുന്നതെന്നും നേതൃത്വം വാദിക്കുന്നു. ശശീന്ദ്രന് എതിരായ ആരോപണത്തിൽ പരാതിക്കാർ ഇല്ലെന്നതും പുറത്തു വന്നത് എഡിറ്റ് ചെയ്ത ശബ്ദഭാഗമാണെന്നതും തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ അണിയറയിൽ അരങ്ങേറിയ ഗൂഢാലോചനയെന്ന സംശയം ഉയർത്താനും എൽ.ഡി.എഫിന് ഇടനൽകുന്നുണ്ട്.

 

 

Tags:    
News Summary - ldf losses its creadibility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.