ബസ്​ ചാർജ്​ വർധനക്ക്​ എൽ.ഡി.എഫിന്‍റെ​ അനുമതി; തീരുമാനം മുഖ്യമന്ത്രിക്ക്​ വിട്ടു

സംസ്​ഥാനത്ത്​ ബസ്​ ചാർജ്​ വർധിപ്പിക്കാൻ എൽ.ഡി.എഫിന്‍റെ​ അനുമതി. തീരുമാനമെടുക്കാൻ ഗതാഗത മന്ത്രിയെയും മുഖ്യമന്ത്രിയെയും ചുമതലപ്പെടുത്തി.

ഇന്ധനവില വർധനവിന്‍റെ സാഹചര്യത്തിൽ ബസ്​ ചാർജ്​ വർധിപ്പിക്കണമെന്ന്​ സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. ചാർജ്​ വർധന ആവശ്യപ്പെട്ട്​ സ്വകാര്യ ബസുടമകൾ ചൊവ്വാഴ്ച പണിമുടക്ക്​ പ്രഖ്യാപിക്കുകയും ചെയ്​തിരുന്നു. തിങ്കളാഴ്ച രാത്രി ഗതാഗത മന്ത്രി ആന്‍റണി രാജു സ്വകാര്യ ബസുടമകളുമായി നടത്തിയ ചർച്ചക്കൊടുവിലാണ്​ പണിമുടക്ക്​ പിൻവലിച്ചത്​. ചാർജ്​ വർധനയടക്കമുള്ള അനുകൂല തീരുമാനങ്ങൾ ഉടനെ ഉണ്ടാകുമെന്ന്​ ഗതാഗത മന്ത്രി ചർച്ചയിൽ ബസുടമകൾക്ക്​ ഉറപ്പു നൽകിയിരുന്നു.

ബസ്​ ചാർജ്​ വർധനക്ക്​ എൽ.ഡി.എഫ്​ അനുമതി നൽകിയതോടെ തീരുമാനം ഉടനെ ഉണ്ടാകും. വർധനയുടെ നിരക്ക്​ ബസുടമകളുമായി ചർച്ച നടത്തിയ ശേഷമാകും തീരുമാനിക്കുക. 

Tags:    
News Summary - LDF gives green light to bus fare hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.