കടുത്തുരുത്തിയിൽ മാണിവിഭാഗം വിമതയെ സി.പി.എം പിന്തുണച്ചു VIDEO

കോട്ടയം: കടുത്തുരുത്തി ബ്ലോക് പഞ്ചായത്തിൽ സി.പി.എം പിന്തുണയോടെ കേരള കോൺഗ്രസ് എം വിമത അംഗം അന്നമ്മ രാജു പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 13 അംഗ ബ്ലോക് പഞ്ചായത്തിൽ ഏഴ് വോട്ട് നേടിയാണ് അന്നമ്മ രാജു പ്രസിഡന്‍റായത്. ഇതോടെ യു.ഡി.എഫിന് ബ്ലോക് പഞ്ചായത്ത് ഭരണം നഷ്ടമായി.

വിമത അംഗത്തിനെതിരെ കേരള കോൺഗ്രസ് സ്ഥാനാർഥിയെ മത്സരിപ്പിച്ചിരുന്നു. ഈ സ്ഥാനാർഥിക്ക് നാല് വോട്ട് ലഭിച്ചു. മാണി വിഭാഗം സ്ഥാനാർഥിയെ പിന്തുണക്കാതെ രണ്ടംഗങ്ങളുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ഒന്നേക്കാൽ വർഷം പ്രസിഡന്‍റ് സ്ഥാനം നൽകാമെന്ന മുൻധാരണ പാർട്ടി തെറ്റിച്ചതാണ് വിമതയായി മത്സരിക്കാൻ ഇടയാക്കിയതെന്ന് അന്നമ്മ രാജു മാധ്യമങ്ങളോട് പറഞ്ഞു.

എൽ.ഡി.എഫ് -ആറ്, കേരള കോൺഗ്രസ് എം -നാല്, കോൺഗ്രസ് -രണ്ട്, സ്വതന്ത്രൻ -ഒന്ന് എന്നിങ്ങനെയാണ് ബ്ലോക് പഞ്ചായത്തിലെ കക്ഷിനില.

Full View
Tags:    
News Summary - ldf get kaduthuruthy block panchayat administration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.