മൂന്നാം എൽ.ഡി.എഫ് സർക്കാറിനുള്ള സാധ്യതയില്ല, കോൺഗ്രസ് നാണമില്ലാത്ത പാർട്ടിയെന്ന് -രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ബി.ജെ.പിക്ക് ഇത് നിർണായക തെരഞ്ഞെടുപ്പാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസന കേരളം എന്ന മുദ്രാവാകൃവുമായി പ്രചാരണരംഗത്ത് ബി.ജെ.പി സജീവമാണ്. ഒന്നോ രണ്ടോ സീറ്റിനായല്ല മത്സരിക്കുന്നത് കേരളത്തിൽ എല്ലായിടത്തും ഞങ്ങൾ മത്സരിക്കുന്നുണ്ട്. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പ്രചാരണത്തിന് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

സാബു ജേക്കബും താനുമായി നല്ല ബന്ധമാണ്. മാറ്റം കൊണ്ടുവരണമെന്നതാണ് ഞങ്ങളുടെ വാശിയാണ്. ട്വന്റി 20യുമായുള്ള സഖ്യം ആലോചിച്ചെടുത്തതാണ്. വിജയ സാധ്യത കണക്കിലെടുത്താണ് സ്ഥാനാർഥി നിർണയം നടത്തിയത്. യു.ഡി.എഫും എൽ.ഡി.എഫും ജനങ്ങളെ വഞ്ചിച്ച പാർട്ടികളാണ്. അവരെ രണ്ടായി കാണാനാക്കില്ല, ഒന്നാണ്. മൂന്നാം എൽ.ഡി.എഫ് സർക്കാറിനുള്ള സാധ്യതയില്ല. ബി.ജെ.പി പ്രധാന കക്ഷിയാകുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. സി.പി.എമ്മിന്റെ വീഴ്ചയുടെ ഗുണം കോൺഗ്രസിന് കിട്ടില്ല. അത് മിഥ്യാധാരണയാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേരളത്തിലെ 140 സീറ്റിലും ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. പലയിടത്തും ഇരുമുന്നണികളെ ആളുകൾക്ക് മടുത്തു. ത്രിപുരയിലും ബംഗാളിലും പെട്ടെന്നാണ് മാറ്റമുണ്ടായത്. കേരളത്തിലും ഇത്തവണ സമാനമായ സാഹചര്യമുണ്ടാക്കും. അപ്രതീക്ഷിത സീറ്റുകളിൽ വിജയമുണ്ടാക്കും. ബി.ജെ.പിക്ക് സീറ്റ് ലഭിക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിന് കാരണം അവർ ബി.ജെ.പി ഗൗരവത്തോടെ കാണുന്നു എന്നതിന് തെളിവാണ്. സി.പി.എം നേതാക്കളും കോൺഗ്രസ് നേതാക്കളും ബി.ജെ.പിയിൽ ചേരുന്നു. കോൺഗ്രസ് നാണമില്ലാത്ത പാർട്ടിയാണ്. വ്യാജ വാഗ്ദാനം നൽകുന്ന പാർട്ടിയാണെന്നും കോൺഗ്രസ് കുറച്ചു സീറ്റ് മാത്രമേ ലഭിക്കുകയുള്ളൂവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിചേർത്തു.

Tags:    
News Summary - There is no possibility of a third LDF government, says Congress is a shameless party - Rajiv Chandrasekhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.