രാ​ജു രാ​സ്‌​ക​

ച​വ​റയിൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി മ​രി​ച്ചു

ച​വ​റ: ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ര്‍ന്ന്​ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. പ​ന്മ​ന ചോ​ല വാ​ര്‍ഡി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി പ​ന്മ​ന ചോ​ല രാ​സ്‌​ക​യി​ല്‍ (ശ്യാം ​നി​വാ​സി​ല്‍) രാ​ജു രാ​സ്‌​ക​യാ​ണ് (55) മ​രി​ച്ച​ത്. സി.​പി.​എം വ​ടു​ത​ല ബ്രാ​ഞ്ച് അം​ഗ​മാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്ക​വെ​യാ​ണ് ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ത്തെ​തു​ട​ർ​ന്ന് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്‌​ച പു​ല​ര്‍ച്ച മ​രി​ച്ചു.

ഭാ​ര്യ: ശു​ഭ. മ​ക്ക​ള്‍: ശ്യാം ​രാ​ജ്, അ​മ​ല്‍ രാ​ജ്. ര​ണ്ടാ​ഴ്ച​മു​മ്പ് പ​ന്മ​ന​പ​ഞ്ചാ​യ​ത്തി​ലെ​ത​ന്നെ പ​റ​മ്പി​മു​ക്കി​ല്‍ എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍ഥി​യും കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചി​രു​ന്നു. ഇ​വിടെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - LDF candidate died in chavara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.