തിരുവനന്തപുരം: കോർപറേഷൻ മേയർ സ്ഥാനത്തേക്ക് എൽ.ഡി.എഫും യു.ഡി.എഫും മത്സരിക്കും. മത്സരിക്കാതെ നിൽക്കുന്നത് കൊണ്ട് കാര്യമില്ലെന്ന വിലയിരുത്തലിനു പിന്നാലെയാണ് തീരുമാനം. പുന്നക്കാമുഗർ കൗൺസിലർ ആർ.പി. ശിവജിയെ ആണ് എൽ.ഡി.എഫ് മേയർ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. ഈ മാസം 26നാണ് മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്.
യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥിയെ 24ന് ചേരുന്ന കൗൺസിലർമാരുടെ യോഗത്തിൽ തീരുമാനിക്കും.
45 വർഷത്തിനു ശേഷം ആദ്യമായാണ് എൽ.ഡി.എഫിന് തിരുവനന്തപുരം മേയർ സ്ഥാനം നഷ്ടപ്പെടുന്നത്. ആകെയുള്ള 101 സീറ്റുകളിൽ എൽ.ഡി.എഫിന്റെ നേട്ടം ഇക്കുറി 29 സീറ്റുകളിലൊതുങ്ങി. എൻ.ഡി.എ 50 സീറ്റുകളും നേടി. ക്രിയാത്മക പ്രതിപക്ഷമായിരിക്കുമെന്ന് എൽ.ഡി.എഫും യു.ഡി.എഫും വ്യക്തമാക്കി.
മേയറെ കണ്ടെത്താൻ ബി.ജെ.പിയിൽ ചർച്ചകൾ സജീവമാണ്. ഡിസംബർ 25നു മുമ്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. മേയർ സ്ഥാനത്തേക്ക് വി.വി. രാജേഷ്, ആർ. മുൻ ഡി.ജി.പി ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവമായി നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.