Posted On
date_range Updated On
date_range ദൂരപരിധി ലംഘിച്ച വടകര ഗായത്രി ബാർ അടച്ചുപൂട്ടി
കോഴിക്കോട്: ദൂരപരിധി നിയമം ലംഘിച്ച് പ്രവർത്തിച്ച വടകര ഗായത്രി ബാർ എക്സൈസ് അടച്ചു പൂട്ടി. ദേശീയപാതയിൽ നിന്ന് 500 മീറ്ററിലധികം ദൂരമുള്ളതായി കാട്ടി ഉടമകൾ ഹൈകോടതിയിൽ നിന്ന് അനുകൂല വിധി തേടിയിരുന്നു. എന്നാൽ, എക്സൈസ് പരിശോധനയിൽ 300 മീറ്ററിൽ താഴെ മാത്രമേ ദൂരമുള്ളൂവെന്ന് കണ്ടെത്തി. ഇതേതുടർന്നാണ് എക്സൈസിന്‍റെ നടപടി.
മാർച്ച് 31നാണ് എക്സൈസ് അടച്ചു പൂട്ടിയത്. തുടർന്ന് ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ച് ബാറുടമകൾ നേടിയ ഉത്തരവിലൂടെ മെയ് 15 മുതൽ ബാർ വീണ്ടും തുറന്ന് പ്രവർത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.