പ്രിന്‍സിപ്പലിനെതിരെലോ അക്കാദമിയിലെ ക്രമക്കേട്: സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് അംഗങ്ങളില്‍ ഭിന്നത


 തിരുവനന്തപുരം: ലോ അക്കാദമിയില്‍ ഇന്‍േറണല്‍ അസസ്മെന്‍റ്, ഹാജര്‍ അനുവദിക്കല്‍ തുടങ്ങിയ പരീക്ഷ സംബന്ധമായ കാര്യങ്ങളില്‍ ക്രമക്കേട് നടന്നെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ പരാതിപരിഹരിക്കാന്‍ സംവിധാനം രൂപവത്കരിച്ചു.
സിന്‍ഡിക്കേറ്റിന്‍െറ പരീക്ഷാ ഉപസമിതി കണ്‍വീനര്‍, സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍, സര്‍വകലാശാല നിയമപഠന വിഭാഗം ഡീന്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതി.

പഞ്ചവത്സര എല്‍എല്‍.ബി കോഴ്സിന്‍െറ ഏഴ്, എട്ട്, ഒമ്പത്, പത്ത് സെമസ്റ്ററുകളിലെ നാലാം പേപ്പറിനും ത്രിവത്സര എല്‍എല്‍.ബി കോഴ്സിന്‍െറ മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്ററുകളിലെ അഞ്ചാം പേപ്പറിനും നല്‍കിയ ഇന്‍േറണല്‍ മാര്‍ക്ക് സംബന്ധ പരാതികളായിരിക്കും സമിതി പരിശോധിക്കുക.

നിയമ കോഴ്സിന്‍െറ റെഗുലേഷനിലെ അപാകതപരിഹരിച്ച് മാറ്റംവരുത്താന്‍ പരീക്ഷ കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. അവര്‍ നല്‍കുന്ന ശിപാര്‍ശ അടുത്ത അക്കാദമിക് കൗണ്‍സിലിന്‍െറ അജണ്ടയില്‍ ഉള്‍പ്പെടുത്തും. കോളജിന്‍െറ അഫിലിയേഷന്‍ രേഖകള്‍ സര്‍വകലാശാലയില്‍ കാണാനില്ളെന്ന വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടി സംബന്ധിച്ച് അഫിലിയേഷന്‍ കമ്മിറ്റി അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് യോഗം നിര്‍ദേശിച്ചു.

മതിയായ ഹാജര്‍ ഇല്ലാതിരുന്നിട്ടും അനുരാധ പി. നായര്‍ എന്ന വിദ്യാര്‍ഥിനിക്ക് ചട്ടംലംഘിച്ച് ഇന്‍േറണല്‍ മാര്‍ക്കും ഹാജരും നല്‍കിയെന്ന പരാതിയില്‍ തുടര്‍നടപടിയെടുക്കാന്‍ പരീക്ഷാ ഉപസമിതിയെ യോഗംചുമതലപ്പെടുത്തി.വനിതാ ഹോസ്റ്റലിലെ കാമറകള്‍ വിദ്യാര്‍ഥിനികളുടെ സ്വകാര്യത തടസ്സപ്പെടാത്തവിധം പുന$ക്രമീകരിച്ച് അഞ്ച് ദിവസത്തിനകം സര്‍വകലാശാലയെ അറിയിക്കാന്‍ കോളജ് മാനേജ്മെന്‍റിനോട് ആവശ്യപ്പെടും. സര്‍വകലാശാലാ പരീക്ഷാസമയങ്ങളില്‍ വിദ്യാര്‍ഥിനികളെ ഒഴിപ്പിച്ച് വനിതാ ഹോസ്റ്റല്‍ അടച്ചിടരുതെന്നും അവധിക്കാലത്ത് ഹോസ്റ്റലില്‍ താമസിക്കുന്നവരില്‍നിന്ന് സര്‍വിസ് ചാര്‍ജ് ഈടാക്കരുതെന്നും മാനേജ്മെന്‍റിനെ അറിയിക്കും.

ഒമ്പതംഗ ഉപസമിതി സമര്‍പ്പിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സിന്‍ഡിക്കേറ്റ് യോഗം ഐകകണ്ഠ്യേനയാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. എന്നാല്‍ കോളജിനും കോളജ് പ്രിന്‍സിപ്പലിനും എതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് അംഗങ്ങള്‍ ഭിന്നനിലപാടാണ് സ്വീകരിച്ചത്.

Tags:    
News Summary - law achadamy issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.