ലോ അക്കാദമിയുടെ കവാടം പൊളിച്ച്​ മാറ്റി

തിരുവന്തപുരം: സർക്കാർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന ലോ അക്കാദമിയുടെ കവാടം പൊളിച്ചു മാറ്റി. റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാനേജ്​മ​െൻറാണ്​​ കവാടം പൊളിച്ച്​ നീക്കിയത്​. അക്കാദമിയുടെ ഗേറ്റ്​ മാത്രമേ ഇപ്പോൾ പൊളിച്ച്​ മാറ്റയിട്ടുള്ളു. സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച അക്കാദമിയുടെ ​മതിലും വൈകാതെ തന്നെ പൊളിച്ച്​ മാറ്റുമെന്നാണ്​ റിപ്പോർട്ടുകൾ. നേരത്തെ 24 മണിക്കൂറിനകം കവാടം പൊളിച്ച്​ മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ റവന്യൂ ഉദ്യോഗസ്ഥർ അക്കാദമിക്ക്​ നോട്ടീസ്​ നൽകിയിരുന്നു. 

നേരത്തെ സർക്കാർ ഭൂമിയിലാണ്​ ലോ അക്കാദമിയുടെ കവാടം നില നിൽക്കുന്നതെന്നും ഇത്​ പൊളിച്ച്​ മാറ്റണമെന്നും റവന്യൂ സെക്രട്ടറി സർക്കാറിന്​ റിപ്പോർട്ട്​ നൽകിയിരുന്നു. വി.എസ്​ അച്യൂതാന്ദ​​െൻറ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ്​ ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച്​ ക്രമക്കേടുകളിൽ അന്വേഷണം പ്രഖ്യാപിച്ചത്

തുടര്‍ സമരം ആലോചിച്ചിട്ടില്ളെന്ന് ചെന്നിത്തല

ലോ അക്കാദമി വിഷയത്തില്‍ തുടര്‍ സമരപരിപാടികളെക്കുറിച്ച് ആലോചിച്ചിട്ടില്ളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാറിന് കെട്ടുറപ്പ് നഷ്ടമായെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സി.പി.എമ്മും സി.പി.ഐയും തമ്മില്‍ അഭിപ്രായഭിന്നതയാണ്. മുഖ്യമന്ത്രി പറയുന്നതിന് വിരുദ്ധമായ കാര്യങ്ങളാണ് റവന്യൂ മന്ത്രി പറയുന്നത്. മാവോയിസ്റ്റ്, വിവരാവകാശനിയമം, അതിരപ്പിള്ളി തുടങ്ങിയ വിഷയങ്ങളിലെല്ലാം സി.പി.എമ്മും സി.പി.ഐയും വ്യത്യസ്ത ധ്രുവങ്ങളിലാണ്. കൂട്ടുത്തരവാദിത്തം  നഷ്ടപ്പെട്ട എല്‍.ഡി.എഫ് സര്‍ക്കാറില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു.  റേഷനരി വിതരണം ചെയ്യാന്‍ നടപടിയെടുക്കാത്ത സര്‍ക്കാര്‍ രാജ്ഭവനുമുന്നില്‍ സമരത്തിന് പോവുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സി.പി.എമ്മുമായി തര്‍ക്കമില്ല –കാനം
 
ലോ അക്കാദമി വിഷയത്തില്‍ സി.പി.ഐയും സി.പി.എമ്മും രണ്ടു തട്ടിലാണെന്ന ആരോപണം മാധ്യമ വ്യാഖ്യാനം മാത്രമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എല്‍.ഡി.എഫില്‍ ചര്‍ച്ചചെയ്യാന്‍ തയാറാണ്. എല്‍.ഡി.എഫ് അജണ്ടയായി തീരുമാനിച്ച് ചര്‍ച്ചചെയ്യുന്നതിന് തങ്ങളെന്തിനാണ് തടസ്സം നില്‍ക്കുന്നതെന്നും കാനം ചോദിച്ചു.
യമനില്‍ ബന്ധിയാക്കപ്പെട്ട ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ കാഞ്ഞിരപ്പള്ളിയില്‍ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Tags:    
News Summary - law achadamy issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.