ആത്മഹത്യ ഭീഷണിയുമായി ലോ അക്കാദമി വിദ്യാർഥി മരത്തിന്​ മുകളില്‍

തിരുവനന്തപുരം: ആത്മഹത്യാ ഭീഷണി മുഴക്കി ലോ അക്കാദമി വിദ്യാർഥി മരത്തിന്​ മുകളില്‍. ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ മരത്തിന് മുകളില്‍ കഴുത്തില്‍ കുരുക്കിട്ട്​ നിലയുറപ്പിച്ചിരിക്കുകയാണ്​ വിദ്യാർഥി. മറ്റ്​ വിദ്യാര്‍ഥികള്‍ മരത്തിന് ചുറ്റും കൂടിയിരുന്ന്​ മുദ്രാവാക്യം വിളിക്കുന്നുണ്ട്​.

Full View

വന്‍ പോലീസ് സംഘവും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ഥിയെ അനുനയിച്ച് താഴെയിറക്കാൻ പോലീസ്​ ​​​ശ്രമിക്കുകയാണ്​. അതിനിടെ ലോ അക്കാദമിക്ക്​ മുന്നിലെ വിദ്യാർഥി സമരം 28ാം ദിവസ​ത്തിലേക്ക്​ കടന്നിരിക്കുകയാണ്​.

Tags:    
News Summary - law academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.