കോൺഗ്രസിനെ ഇറ്റലിയിലേക്കയക്കുകയല്ല, അറബിക്കടലിലേക്ക് എറിയുകയാണ് ചെയ്യേണ്ടത്; സുരേഷ് ഗോപി
കോൺഗ്രസിനെ ഇറ്റലിയിലേക്കയക്കുകയല്ല, അറബിക്കടലിലേക്ക് എറിയുകയാണ് ചെയ്യേണ്ടതെന്ന് കേന്ദ്ര മന്ത്രി സുരേഷ്ഗോപി. തൃശ്ശൂരിൽ ബിജെപിയുടെ മൂന്ന് ജില്ലാ കമ്മറ്റികൾ സംയുക്തമായി സംഘടിപ്പിച്ച പദയാത്ര ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉദ്ഘാടനപ്രസംഗത്തിൽ ആദ്യം സംസാരിച്ച ബിജെപി ദേശീയനേതാവ് എം.എ വെങ്കിടേശന്‍റെ പ്രസംഗത്തിൽ പറഞ്ഞ വാക്കുകളുടെ തുടർച്ചയെന്നോണമാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്.
ബ്രിട്ടീഷുകാരുടെ വ്യാജ സന്തതിയായ കോൺഗ്രസിനെ ഇറ്റലിയിലേക്കും ചൈനയുടെ വ്യാജസന്തതിയായ കമ്യൂണിസ്റ്റുകാരെ ചൈനയിലേക്കും അയക്കണമെന്നാണ് എം.എ വെങ്കടേശൻ പ്രസംഗത്തിൽ പറഞ്ഞത്. ഇതിന് തുടർച്ചയായാണ് കോൺഗ്രസുകാരെ ഇറ്റലിയിലേക്കല്ല അയക്കേണ്ടത് അറബിക്കടലിലേക്കാണെന്ന് സുരേഷ് ഗോപി പറഞ്ഞത്.
എഫ്.സി.ആർ.എ. ബിൽ, 33 ശതമാനം സ്ത്രീസംവരണം, മണ്ഡലപുനർനിർണയം, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ പ്രധാന വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് എസ്.ഐ.ആർ. ഉന്നയിച്ചുള്ള പ്രക്ഷോഭം കോൺഗ്രസ് കൊണ്ടുവന്നതെന്ന് സുരോഷ്ഗോപി പറഞ്ഞു.
വർഷകാല സമ്മേളനത്തിൽ പാസാക്കേണ്ടിയിരുന്ന എഫ്.സി.ആർ.എ. ബില്ലിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് നീറ്റിന്റെ പേരിൽ യുവാക്കളെ പ്രക്ഷോഭത്തിനിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് നിയമത്തിനെതിരെ ബി.ജെ.പി. ഇതര നിയമസഭകളെല്ലാം പ്രമേയം പാസാക്കിയ സാഹചര്യത്തെ അദ്ദേഹം വിമർശിച്ചു. മുത്തലാഖ് നിയമം വന്നപ്പോഴും ഇവർ എതിർപ്പുമായി രംഗത്തെത്തി. ആറുവർഷത്തെ ശിക്ഷാവ്യവസ്ഥയാണ് ഇവരെ പ്രകോപിപ്പിച്ചത്. ഞങ്ങൾ തെറ്റുചെയ്യും, മുത്തലാഖ് തുടരും, പക്ഷേ ശിക്ഷിക്കരുത് എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.