Posted On
date_range Updated On
date_range ലാവ്ലിൻ കേസ് പരിഗണിക്കുന്നത് മാറ്റി
ന്യൂഡൽഹി: ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറ് ആഴ്ചത്തേക്ക് മാറ്റി. മൂന്നാം പ്രതിയും കെ.എസ്.ഇ.ബി മ ുൻ ചെയർമാനുമായ ആർ. ശിവദാസെൻറ അവശ്യ പ്രകാരമാണ് നടപടി.
സി.ബി.ഐയുടെ സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ശിവദാസൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
ലാവ്ലിൻ കേസ് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈകോടതി നടപടിക്കെതിരെ സി.ബി.െഎ നൽകിയ അപ്പീലും മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അപ്പീലുമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.