വിദേശവനിതയുടെ കൊലപാതകം: രണ്ടുപേർകൂടി കസ്​റ്റഡിയിൽ

തിരുവനന്തപുരം: വിദേശവനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെകൂടി അന്വേഷണസംഘം കസ്​റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. കൊലപാതകക്കേസിൽ അറസ്​റ്റിലായ ഉമേഷ്, ഉദയകുമാർ എന്നിവർക്ക് കഞ്ചാവും മയക്കുമരുന്നും എത്തിച്ച് നൽകുന്ന സംഘത്തിൽ​െപട്ടവരാണ് ഇവരെന്നാണ് സൂചന.

ഇതിൽ ഒരാൾ വിദേശവനിത കൊല്ലപ്പെട്ട ദിവസം ഇവർക്ക് കഞ്ചാവ് എത്തിച്ച് നൽകിയ ആളാണ്. മറ്റൊരാൾ കേസിലെ പ്രധാനപ്രതി ഉമേഷിൻെറ ആത്മസുഹൃത്തും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമാണ്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ പ്രതികൾക്കെതിരായ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തി​​​െൻറ പ്രതീക്ഷ.

എന്നാൽ, കസ്​റ്റഡി വിവരം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല. ചോദ്യം ചെയ്യാനായി പ്രദേശവാസികളായ ഏതാനും പേരെ വിളിച്ച് വരുത്തിയതല്ലാതെ ആരും കസ്​റ്റഡിയിലില്ലെന്നാണ് പൊലീസ് പറയുന്നത്. ഉമേഷും ഉദയകുമാറും പിടിയിലായതോടെ കോവളത്തെ കഞ്ചാവ് കടത്തുകാരും സാമൂഹികവിരുദ്ധരും ഒളിവിൽ പോയത് അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്.

ഉമേഷും ഉദയകുമാറും കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പൊലീസ് കസ്​റ്റഡിയിലുണ്ടെങ്കിലും ഇരുവരെയും മൃതദേഹം കണ്ടെത്തിയ പൂനംതുരുത്തിലെത്തിച്ച്  തെളിവെടുപ്പ് നടത്തിയിട്ടില്ല. പ്രതികൾ കുറ്റം സമ്മതിക്കാത്തതും ശക്തമായ ശാസ്ത്രീയ തെളിവുകൾ ഇല്ലാത്തതുമാണ് തെളിവെടുപ്പ് വൈകുന്നതിന് പിന്നിലെന്നാണ് വിവരം.

Tags:    
News Summary - latvian women murder- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.