പാലക്കാട്: ക്രിസ്മസ്-പുതുവത്സര അവധി പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ. ബംഗളൂരു-കൊല്ലം റൂട്ടിലും മംഗലാപുരം- ചെന്നൈ റൂട്ടിലുമാണ് സ്പെഷ്യൽ സർവീസ് നടത്തുക.
06573 -ാം നമ്പർ ബംഗളൂരു-കൊല്ലം ട്രെയിൻ ഡിസംബർ 25ന് ബംഗളൂരുവിൽ നിന്ന് സർവീസ് നടത്തും. ഡിസംബർ 25 വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് എസ്.എം.വി.ടിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 26ന് രാവിലെ 6.30 കൊല്ലത്തെത്തും. തിരിച്ച് ഡിസംബർ 26ന് രാവിലെ 10.30ന് പുറപ്പെടുന്ന 06574 -ാംനമ്പർ ട്രെയിൻ ജനുവരി ഒന്നിന് രാവിലെ 3.30ന് ബംഗളൂരുവിൽ എത്തും.
എസ്.എം.വി.ടി ബംഗളൂരു, കൃഷ്ണരാജപുരം, ബംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകളുണ്ട്. 21 കോച്ചുകൾ വീതമുള്ള സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനാണ് അനുവദിച്ചത്.
മംഗലാപുരത്തിനും ചെന്നൈക്കും ഇടയിലും ട്രെയിൻ സ്പെഷ്യൽ സർവീസ് നടത്തും. 06126 -ാംനമ്പർ ട്രെയിൻ മംഗളൂരു ജംങ്ഷനിൽ നിന്ന് ഡിസംബർ 23നും 30നുമാണ് ട്രെയിൻ സർവീസ് നടത്തുക. തിരിച്ച് 06125 -ാംനമ്പർ ട്രെയിൻ ചെന്നൈയിൽ നിന്ന് മംഗലാപുരത്തേക്ക് ഡിസംബർ 24നും ഡിസംബർ 31നുമാണ് സർവീസ് നടത്തും.
മംഗളൂരു ജംങ്ഷൻ, കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട്, പോത്തനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാഡ്പാടി, ആരക്കോണം, തിരുവല്ലൂർ, എം.ജി.ആർ ചെന്നൈ എന്നിവിടങ്ങളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകളുണ്ട്.
ക്രിസ്മസ്-പുതുവത്സര തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തണമെന്ന് ബംഗളൂരുവിലെ മലയാളികളുടെ പ്രധാന ആവശ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.