ലതിക സുഭാഷ്​ എൻ.സി.പിയിലേക്ക്​

തിരുവനന്തപുരം: കോൺഗ്രസ്​ വിട്ട മഹിള കോൺഗ്രസ്​ അധ്യക്ഷ ലതിക സുഭാഷ്​ എൻ.സി.പിയിൽ ചേരു​​മെന്ന്​ സൂചന. പാർട്ടി അധ്യക്ഷൻ പി.സി ചാക്കോ​യുമായി ലതിക സുഭാഷ്​ ചർച്ച നടത്തി. കോൺഗ്രസ്​ പാരമ്പര്യമുള്ള പാർട്ടിയാണ്​ എൻ.സി.പിയെന്ന്​ ലതിക സുഭാഷ്​ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നും ലതിക സുഭാഷ്​ വ്യക്​തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാത്തതിനെ തുടർന്നാണ്​ ലതിക സുഭാഷ്​ കോൺഗ്രസ്​ വിട്ടത്​. കെ.പി.സി.സി ആസ്ഥാനവളപ്പിൽ അവർ മുടിമുറിച്ചതും വിവാദമായിരുന്നു.

തുടർന്ന്​ ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്​തിരുന്നു. ഏകദേശം 7000 വോട്ടുകൾ തെരഞ്ഞെടുപ്പിൽ അവർ നേടുകയും ചെയ്​തു.

Tags:    
News Summary - Lathika Subhash joins NCP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.