കരിപ്പൂർ വിമാന അപകടം: വിമാനമിറങ്ങിയത്​ റൺവേ മാറിയെന്ന്​ പ്രാഥമിക റിപ്പോർട്ട്​

മലപ്പുറം: കോഴിക്കോട്​ വിമാനത്താവളത്തിൽ വെള്ളിയാഴ്​ച രാത്രി അപകടത്തി​ൽ​െപട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇറങ്ങിയത്​ റൺവേ തെറ്റിച്ചെന്ന്​ പ്രാഥമിക അന്വേഷണ റിപ്പോർട്ട്​. കിഴക്കുഭാഗത്ത്​ റൺവേ 28ൽ ഇറക്കാനായിരുന്നു പൈലറ്റിന്​ വ്യോമയാന അധികൃതർ നിർദേശം നൽകിയിരുന്നത്​. എന്നാൽ ഇവ​ിടെ ഇറങ്ങാതെ റൺവേ 10ലാണ്​ പൈലറ്റ്​ ദീപക്​ വസന്ത്​ സാഠെ ഇറക്കിയത്​.

വിമാനമിറങ്ങുന്ന സമയത്ത്​ കോരിച്ചൊരിയുന്ന മഴയും ശക്​തമായ കാറ്റുമുണ്ടായിരുന്നു റൺവേയിൽ. വിമാനത്തി​െൻറ അതേ ദിശയിലായിരുന്നു റൺവേ 10ലെ കാറ്റ്​. സാധാരണ രീതിയിൽ വിമാനമിറങ്ങുന്നത്​ കാറ്റി​െൻറ എതിർദിശയിലാണ്​. ലാൻറിങ്​ സമയത്തെ വിമാനത്തി​െൻറ വേഗം കുറക്കാനാണ്​ ഇങ്ങനെ ചെയ്യുന്നത്​. കരിപ്പൂർ വിമാനത്താവളം കൈവെള്ളയിലെന്നപോലെ പരിചയമുള്ളയായിരുന്നു പൈലറ്റ്​. നിർദേശം മറികടന്ന്​ റൺവേ 10ൽ ഇറക്കിയത്​​ അപകടമുണ്ടാവില്ലെന്ന ധാരണയിലായാവാമെന്നാണ്​ അധികൃതർ നൽകുന്ന സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.