കൽപറ്റ: വയനാട്ടിൽ രണ്ടു ദിവസമായി കനത്ത മഴ തുടരുകയാണ്. അമ്പലവയലിൽ മണ്ണിടിഞ്ഞ് നിർമാണ തൊഴിലാളി മരിച്ചു. മഞ്ഞപ്പ ാറ കരിങ്കുറ്റിയില്‍ നിര്‍മാണത്തിലിരിക്കുന്ന റിസോര്ട്ടിെൻറ വശത്തെ മണ്‍ഭിത്തി ഇടിഞ്ഞ് മണ്ണിനടിയിൽപെട്ടാണ ് സെൻറ് മേരീസ് കുപ്പാടി പുത്തന്‍വീട് കരീം (45) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവം.
ഭിത്തി നിര്‍മാണത ്തിനിടെ മഴയില്‍ മണ്ണിടിയുകയായിരുന്നു. ഈ സമയം ഭിത്തി വാര്‍ക്കുന്നതിന്നായി കമ്പി കെട്ടിക്കൊണ്ടിരുന്ന കരീം മണ്ണിനടിയില്‍ കുടുങ്ങി. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റി കരീമിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: റെജീന. മക്കള്‍: ജസ്‌ല, ജാസ്മിന്‍, അജ്‌നാസ്.
ജില്ലയിൽ ഒമ്പതുവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊഴുതന പഞ്ചായത്തിലെ കുറിച്യർമലയിൽ കഴിഞ്ഞ പ്രളയത്തിൽ ഉരുൾപൊട്ടിയ മേൽമുറിയിൽ മണ്ണിടിച്ചിലുണ്ടായത് പ്രദേശത്തുകാരെ ഭീതിയിലാക്കി. മുൻകരുതലുകളുടെ ഭാഗമായി ഏതാനും കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കഴിഞ്ഞ ആഗസ്റ്റ് ഒമ്പതു മുതൽ തുടർച്ചയായ ഉരുൾപൊട്ടലിൽ മേൽമുറിയിൽ വൻനാശം സംഭവിച്ചിരുന്നു. ഇതേ സ്ഥലത്താണ് തിങ്കളാഴ്ച അർധരാത്രി 12ഓടെ മണ്ണിടിച്ചിലുണ്ടായത്.
മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ എസ്റ്റേറ്റ് തൊഴിലാളികൾ താൽക്കാലികമായി നിർമിച്ച പാലവും കുടിവെള്ള പൈപ്പും തകർന്നു. വാളാട്-കോറോം റോഡിൽ മണ്ണിടിഞ്ഞ് നാലു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.