കോ​ഴി​ക്കോ​ട് നി​ർ​മാ​ണ​ത്തി​നി​ടെ വീണ്ടും മ​ണ്ണി​ടിച്ചിൽ; രണ്ടു തൊഴിലാളികളെ രക്ഷപ്പെടുത്തി 

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നി​ടെ വീണ്ടും മ​ണ്ണി​ടിച്ചിൽ. മണ്ണിനടിയിൽ കുടുങ്ങിയ രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി. പത്തു മണിയോടെ ആനി ഹാൾ റോഡിൽ കോർപറേഷൻ ആയുർവേദ ആശുപത്രിക്ക് സമീപമാണ് അപകടം. ബംഗാൾ സ്വദേശി രാജേഷ് റോയ് (22), ദീപക് റോയ് (22) എന്നിവരെ മറ്റ് തൊഴിലാളികളും ഫയർ ഫോഴ്സും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇവരിൽ ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റൊരാളെ ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


കഴിഞ്ഞ വ്യാ​ഴാ​ഴ്ച റാം ​മോ​ഹ​ൻ റോ​ഡി​ൽ സ്റ്റേഡി​യം ജ​ങ്​​ഷ​നു​ സ​മീ​പമുണ്ടായ അപകടത്തിൽ ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചിരുന്നു. റാം ​മോ​ഹ​ൻ റോ​ഡി​ൽ സ്​​റ്റേ​ഡി​യം ജ​ങ്​​ഷ​നു​ സ​മീ​പ​ം 10 നി​ല​ക​ളു​ള്ള ഷോ​പ്പി​ങ് കം ​റെ​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ല​ക്​​സ്​ നി​ർ​മി​ക്കു​ന്ന സ്ഥലത്താണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ അ​പ​ക​ടമുണ്ടായത്. 25 അ​ടി​യി​ലേ​റെ താ​ഴ്ച​യി​ൽ മ​ണ്ണെ​ടു​ത്ത് ലി​ഫ്റ്റി​​ന്‍റെ ഭാ​ഗ​ത്ത് കോ​ൺ​ക്രീ​റ്റ് പ​ണി​ക്കാ​യി പ​ല​ക​യ​ടി​ച്ച് ക​മ്പി കെ​ട്ട​വെ മ​ണ്ണി​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. അപകടത്തിൽ ബി​ഹാ​ർ ബേ​ഗു​സെ​റാ​യി ജി​ല്ല​യി​ലെ ജ​ബ്ബാ​ർ (35), കി​സ്​​മ​ത്ത്​ (30) എ​ന്നി​വർക്ക് ജീവൻ നഷ്ടമായി. 

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് നാല് തൊഴിലാളികളെ മ​റ്റു തൊ​ഴി​ലാ​ളി​ക​ളും പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്​​സും ചേ​ർ​ന്ന്​ ര​ക്ഷ​പ്പെ​ടു​ത്തിയത്. ഈ സംഭവത്തിൽ ന​ര​ഹ​ത്യ കുറ്റം ചുമത്തി ക​സ​ബ പൊ​ലീ​സും ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും കേ​സെ​ടു​ത്തിട്ടുണ്ട്. ഇതിന്‍റെ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ് പുതിയ മണ്ണിടിച്ചിൽ ഇന്നുണ്ടായത്. 

Tags:    
News Summary - Land Slide in kozhikode kerala -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.